Chapter Title : ദർശന 4 [Thomas Alva Edison]
എന്തോ എന്റെ കോംപ്ലക്സ് അതിന് സമ്മതിച്ചില്ല….പിന്നെയവനെയും കൂട്ടി ഒരു ചായയും കുടിക്കാൻ പോയി…
"എന്താണാളിയാ…ഒരു ഇഞ്ചി കടിച്ച ഭാവം…പെണ്ണുംപിള്ള എന്തേലും ചെയ്തോ…!!" അവൻ ഒരു തമാശ പറഞ്ഞത് ആയിരുന്നേലും കേട്ടപ്പോൾ ഞാൻ ഒന്നു ഞട്ടി….ആ ഞട്ടൽ കണ്ട് അവൻ പിന്നെ വിട്ടില്ല എന്താണെന്ന് ചോദിച്ചോണ്ടെ ഇരുന്നു….പിന്നെ ഇന്നലെ നടന്നതൊക്കെ പറഞ്ഞു…
"അളിയാ…കൈവിട്ട് പോയല്ലോ കാര്യങ്ങളൊക്കെ…അല്ലേലും എനിക്ക് അറിയാ ഇത് ഇങ്ങനെയൊക്കെയെ സംഭവിക്കൂന്ന്…ഇതിപ്പോ നല്ലതല്ലേ അളിയാ സന്തോഷിചാട്ടെ…!!"എന്റെ പൊക്കിളിനു നേരെ വിരൽ മടക്കി കുത്തിയാണ് അവനത് പറഞ്ഞത്….
"പഫ നാറി…നിനക്ക് അറിയുന്നതല്ലേ കാര്യങ്ങളൊക്കെ.. ഇന്നലെ അതങ്ങ് സംഭവിച്ചു പോയതാടാ…അവളെ ഫേസ് ചെയ്യാൻ തന്നെ എന്തോ പോലെ.. അതാ രാവിലെയെന്നെ ഇങ്ങോട്ടേക്കു ഇറങ്ങിയേ…. എനിക്ക് ആവില്ലടാ അവളെയെങ്ങനെ കാണാൻ..
ഇനി ഞാൻ കണ്ടാലും അവൾക്കത് ഒട്ടും അക്‌സെപ്റ് ചെയ്യാൻ പറ്റും എന്നെനിക്ക് തോന്നുന്നില്ല…. അത് മതിയെടാ….ഞാൻ ആയിട്ട് ഒരു ആളുടെ ജീവിതം തകർത്തു എന്ന കുറ്റബോധം വേണ്ടല്ലോ…അവൾക്കും ഒട്ടും താല്പര്യം ഇല്ലാതെ തന്നെയാ ഈ മാര്യേജ് ന് സമ്മതിച്ചേ.. ആ നിനക്ക് ഇതൊക്കെ അറിയാവുന്നതല്ലേ….!!"
"മ്മ്.. മണ്ണാങ്കട്ട…. മോനേ സദീർത്യോ….. ഊഞ്ഞാൽ ആട്ടല്ലേ നീ…. നിനക്ക് ദർശനെച്ചിയോട് ഒരു ഫീലിങ്‌സും ഇല്ല എന്നാണോ നീ പറയുന്നേ…. ഇനിയില്ല എന്ന് തന്നെ കൂട്ടിക്കോ…. ഒരു താല്പര്യവും ഇല്ലാത്ത ഒരാൾ കിസ്സ് ചെയ്യുമ്പോൾ ഒരു പെണ്ണ് നിന്ന് തരും എന്നാണോ നീ കരുതുന്നെ….. അവർ നിന്നെ എന്തായാലും സ്നേഹിക്കുന്നുണ്ട്….നീ നോക്കിക്കോ ….!!" എന്തോ വല്ല്യ കാര്യം കണ്ട് പിടിച്ചു ഷെർലക് ടോംസ് വാട്സനോട് കാര്യങ്ങൾ പറയുന്ന പോലെയാണ് എനിക്ക് അവന്റെ വർത്താനം കേട്ടപ്പോൾ
💬 Comments
View all comments