Chapter Title : ദർശന 4 [Thomas Alva Edison]
ഇത്…വന്ന് കേറുമ്പോഴേക്കും അവളെ വധിക്കാൻ തുടങ്ങിയോ "....ഞാൻ നോക്കുമ്പോൾ ദർശന ചുണ്ട് കടിച്ചു ചിരിക്കുന്നുണ്ട്….
"ഓ…സ്വന്തം മക്കൾക്ക് ഒന്നും നമ്മളോട് സംസാരിക്കാൻ നേരില്ല…. ഞാൻ എന്താ ചെയ്യാ…"
അയ്യടാ എന്നും പറഞ്ഞു ഞാൻ പപ്പുവിനെ എടുത്ത് പൊക്കി…..
"താഴെയിറക്കടാ ചെക്കാ…അവന്റെ ഒരു സോപ്പിടൽ…ഓടിക്കോണം…കേട്ടോ മോളെ ഇനി ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് പറഞ്ഞു നടന്നവനാ.. ഇപ്പോൾ നോക്കിയേ ഹ്മ്മ്…!!"
"കെട്ടിയതല്ലല്ലോ എല്ലാരും കരഞ്ഞു കെട്ടിച്ചതല്ലേ….എന്നിട്ട് വല്ല്യ വർത്താനം പറയാൻ നിക്കല്ലേ….!!"
"അതോണ്ട് എന്താ നിനക്ക് നല്ല ഒരു മോളെയല്ലേ നമ്മൾ കണ്ട് പിടിച്ചു തന്നെ…."""
"ഹാ കറക്ട് പെണ്ണിനെ തന്നെയാ…!"
"എന്താടാ എന്റെ മോൾക്കൊരു കുഴപ്പം…. സുന്ദരിയല്ലേ ഇവൾ…പിന്നെ ഇതിനേക്കാൾ പാവത്തിനെ നിനക്ക് മഷിയിട്ട് നോക്കിയാൽ കിട്ടുവോ??..."
ഏഹ്ഹ്…കല്യാണത്തിന്റെ പിറ്റേന്ന് എന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ച സാധനാ…. പാവം പോലും…..
"വെറും പാവം ശരിയാമ്മ…!" അതും പറഞ്ഞു ദർശനയെ നോക്കിയപ്പോൾ ആകെ കിളിപോയെ പോലെ ഇരിക്കാണ് കക്ഷി…ഇതിപ്പോ ഞാനാണോ അമ്മയാണോ കളിയാക്കണത് എന്ന സംശയത്തിൽ….അങ്ങനെ ഓരോന്നും പറഞ്ഞു വൈകുന്നേരം ആയി….
"അതെ.. ഇതാരുടെയാ ഗിറ്റാർ…?"
ചായ കുടിക്കുംനേരം ഷെൽഫിലേക്ക് ചൂണ്ടി ദർശനയാണ് അത് ചോദിച്ചത്…
"വേറെ ആരുടെയാ.. ഇവന്റേത് തന്നെ…ഇവൻ ആരാന്നാ മോൾടെ വിചാരം…ഇപ്പൊ ഇരിക്കുന്നതൊന്നും നോക്കണ്ടാ…ഒരു നാലഞ്ചു കൊല്ലം മുന്നേവരെ കോളേജ് അടക്കി ഭരിച്ചിരുന്ന റോമിയോ ആയിരുന്നു…അല്ല മോളോട് ഇതൊന്നും പറഞ്ഞിട്ടില്ലേ…!!" അതും പറഞ്ഞു പപ്പു എന്നെ നോക്കി ആക്കിയൊരു ചിരി പാസ്സാക്കി.. എനിക്കത് അത്ര പിടിച്ചില്ലെന്ന് മനസ്സിലായത് കൊണ്ടാവും…
"ഏയ്യ്…ഇവൻ നന്നായിട്ട് ഗിറ്റാർ വായിക്കും,അത്യാവശ്യം തരക്കേടില്ലാതെ പാടുകയും ചെയ്യും…ഒരിക്കൽ ഒരു കോണ്ടെസ്റ്റ് നു മത്സരിച്
💬 Comments
View all comments