0%

Chapter Title : ദർശന 4 [Thomas Alva Edison]

Author : Kambikathakal Read All Parts 260

ദർശനയെ നോക്കിയപ്പോൾ ആകെ കിളിപോയെ പോലെ ഇരിക്കാണ് കക്ഷി…ഇതിപ്പോ ഞാനാണോ അമ്മയാണോ കളിയാക്കണത് എന്ന സംശയത്തിൽ….അങ്ങനെ ഓരോന്നും പറഞ്ഞു വൈകുന്നേരം ആയി….

"അതെ.. ഇതാരുടെയാ ഗിറ്റാർ…?"

ചായ കുടിക്കുംനേരം ഷെൽഫിലേക്ക് ചൂണ്ടി ദർശനയാണ് അത് ചോദിച്ചത്…

"വേറെ ആരുടെയാ.. ഇവന്റേത് തന്നെ…ഇവൻ ആരാന്നാ മോൾടെ വിചാരം…ഇപ്പൊ ഇരിക്കുന്നതൊന്നും നോക്കണ്ടാ…ഒരു നാലഞ്ചു കൊല്ലം മുന്നേവരെ കോളേജ് അടക്കി ഭരിച്ചിരുന്ന റോമിയോ ആയിരുന്നു…അല്ല മോളോട് ഇതൊന്നും പറഞ്ഞിട്ടില്ലേ…!!" അതും പറഞ്ഞു പപ്പു എന്നെ നോക്കി ആക്കിയൊരു ചിരി പാസ്സാക്കി.. എനിക്കത് അത്ര പിടിച്ചില്ലെന്ന് മനസ്സിലായത് കൊണ്ടാവും…

"ഏയ്യ്…ഇവൻ നന്നായിട്ട് ഗിറ്റാർ വായിക്കും,അത്യാവശ്യം തരക്കേടില്ലാതെ പാടുകയും ചെയ്യും…ഒരിക്കൽ ഒരു കോണ്ടെസ്റ്റ് നു മത്സരിച് തമിഴ്ലെ ഏതോ വല്ല്യ മ്യൂസിക് ഡയറക്ടറെ ടീമിലൊക്കെ എത്തേണ്ടത് ആയിരുന്നു…എന്തായിരുന്നെടാ എഡി അയാളുടെ പേര്…",

"യുവാൻ…" ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.. എനിക്കതൊന്നും ആലോചിക്കാൻ തന്നെ താല്പര്യം ഇല്ല.. ആ കോണ്ടെസ്റ്റ്ന്റെ അന്നാ എന്റെ കുഞ്ഞു ആക്‌സിഡന്റ് ആകുന്നത്….ആരും കണ്ടില്ല എന്ന് വിചാരിച്ചു കണ്ണ് തുടക്കുമ്പോൾ രണ്ടാളും എന്നെ തന്നെ നോക്കി ഇരിപ്പാണ്…..

"മോനെ എഡി…മോൾക്ക് വേണ്ടി നല്ലൊരു പാട്ടങ്ങ് കീച്ചിയേ…എ ആർ റഹ്മാന്റെ തന്നെ ആയിക്കോട്ടെ…!!" എന്റെ മൂഡ് മാറ്റാൻ ആയിരിക്കണം ചിരിച് കൊണ്ട് പപ്പു അത് പറഞ്ഞത്…

"പിന്നൊരിക്കൽ ആവട്ടെ അമ്മാ.. ഇപ്പോളൊരു മൂഡില്ല….!!"എന്നും പറഞ്ഞു എഴുന്നേൽക്കാൻ പോയ എന്നെ പിടിച്ചു ഇരുത്തി പാടിയിട്ട് പോയാൽ മതി എന്നാ വാശിയിൽ ആയി പപ്പു…എന്നിട്ട് കയ്യിലേക്ക് ഗിറ്റാർ വച്ചു തന്നു….

ഇനി ജീവിതത്തിൽ ഈ സാധനം കൈകൊണ്ട് തൊടും എന്ന് വിചാരിച്ചതല്ല….. പിന്നെ പപ്പു ന്റെ മുന്നിൽ തോറ്റു കൊടുത്ത് കൊണ്ട് റോജയിലെ SPB യുടെ പാട്ട് അങ്ങ് പാടി…. ദർശന എന്നെ തന്നെ നോക്കി നിൽക്കാണ് പന്തം കണ്ട പെരുചാഴിയെ പോലെ…കാര്യസ്ഥനിൽ ദിലീപ് സുരാജ് നെ നോക്കുന്നത് പോലെ.. എടാ പൊട്ടാ നീയോ എന്ന ഭാവത്തിൽ….

"ഹാ തരക്കേടില്ല അല്ലെ മോളെ…!" എന്ന് പറഞ്ഞു അവർ രണ്ടാളും ചിരിക്കാൻ തൊടങ്ങി…

"അയ്യോ അത്ര കഷ്ടപ്പെട്ട് എന്റെ പാട്ട് കേൾക്കണമെന്നില്ല…." അതും പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയെ എന്നെ

💬 Comments

View all comments