0%

Chapter Title : ദർശന 4 [Thomas Alva Edison]

Author : Kambikathakal Read All Parts 553

ഇത് ഈ കുട്ടിയോട് എങ്ങനെ പറയും…. എന്റെ നാഡിഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലെ തോന്നി…..

അവളോട് അച്ഛന് വയ്യ എന്ന് മാത്രം പറയാനെ എനിക്കപ്പോൾ കഴിഞ്ഞുള്ളൂ….അടുത്ത ഫ്ലൈറ്റിൽ തന്നെ നാട്ടിലേക്ക് തിരിച്ചു…. പിന്നെ ഒരു മാസം അവൾ നാട്ടിൽ തന്നെ ആയിരുന്നു….അമ്മയുടെ കൂടെ…രണ്ടാഴ്ച കഴിഞ്ഞ് എനിക്ക് തിരിച്ചു വരണ്ടിവന്നു…. പിന്നെ ഒരു മാസം കഴിഞ്ഞ് അവളെ കൂട്ടികൊണ്ട് വരാൻ അമ്മ പറഞ്ഞു…..

ഈയൊരു അവസ്ഥയിൽ അവൾ ഇവിടെ വന്നാൽ ശരിക്കും പ്രാന്തായിപോകും അവൾക്ക്…അവിടെയാകുമ്പോൾ പപ്പു ഉണ്ടല്ലോ കാര്യങ്ങളൊക്കെ നോക്കാൻ…പക്ഷെ എനിക്ക് ഒഴിവ് കഴിവുകൾ പറയാനില്ല അവളെയും കൂട്ടി അടുത്ത വണ്ടിക്ക് തന്നെ ചെന്നൈക്ക് തിരികെ കൂട്ടിയിട്ട് വരേണ്ടി വന്നു ….

ഫ്ലാറ്റിൽ എത്തുമ്പോഴേക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു നേരെ കേറിയങ് കിടന്നു…. അങ്ങനെ വീണ്ടും രണ്ട് മാസങ്ങൾ ചുമ്മാ അങ്ങ് കടന്ന് പോയി…ഇപ്പോൾ ഞങ്ങൾ കുറച്ചൂടി കൂട്ടാണ്…അങ്ങനെ ഒരു ദിവസം ഉച്ചമയക്കത്തിൽ കുട്ടിക്കാലത്തെ കുറച്ച് നിമിഷങ്ങൾ സ്വപ്നത്തിലേക്ക് കടന്ന് വന്നു…….

കൂട്ടുകാരുമൊത്ത് മീൻ പിടിക്കാൻ പോണതും, ഇടവപ്പാതിയിലെ നല്ല കുത്തിയൊഴുകുന്ന മഴയിൽ കുടയും ചൂടി സ്കൂളിലേക്ക് പോകുന്നതും, ആ കുടയിൽ എന്റെ കൂടെ ഒരു ചേച്ചിയും ഉണ്ടായിരുന്നു,ആരായിരുന്നതെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല…ആ പെൺകുട്ടി എനിക്ക് ചോറൊക്കെ വാരി തരുന്നത് ഞാൻ സ്വപ്നം കണ്ടു….

പക്ഷെ എത്ര ശ്രമിച്ചിട്ടും ആ മുഖം തെളിഞ്ഞു വന്നതേ ഇല്ല…. ഉറക്കം എഴുന്നേറ്റപ്പോൾ പുറത്ത് നല്ല മഴയാണ്…ഏപ്രിൽ മാസം തുടങ്ങുന്നതേ ഉള്ളൂ…ഇപ്പോഴേ ഇങ്ങനെ മഴയോ…ഞാൻ ബാൽക്കണിയിൽ ഒരു കസേരയിട്ട് ഇരിക്കുമ്പോൾ ദർശന ഒരു കപ്പ്‌ കോഫിയും ആയി അങ്ങോട്ട് വന്നു…. ആ കപ്പെനിക്ക് തന്ന്

💬 Comments

View all comments