Chapter Title : ദർശന [Thomas Alva Edison]
എന്റെ സ്വഭാവം കുറച്ചു പൊട്ടിത്തെറിക്കുന്നത് ആണെങ്കിലും ഞാൻ ആരോട് ചൂടായാലും ഇവനോട് ചൂടാകില്ല അത് ഇവനും അറിയാം…..
" എന്താടാ ഹോസ്പിറ്റലിൽ പോണോ??..."
"ഏയ്യ് ഇത് അതൊന്നും അല്ലടാ രാവിലെ എഴുന്നേൽക്കാൻ ലേറ്റ് ആയി പോയത് കൊണ്ട് പ്രഭാത കർമങ്ങൾ ഒന്നും നടന്നില്ല…..എനിക്ക് അവനോട് അവിടെ നടന്നത് പറയണം എന്നുണ്ടെങ്കിലും പറയുമ്പോൾ മുഴുവനും പറയേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് ഞാൻ മിണ്ടീല…..
"ആ ഡാ എന്നെ ആ റേഷൻ കടയുടെ അവിടെ നിർത്യേക്ക് അമ്മ അവിടെ ഉണ്ടാവും ന്നാ പറഞ്ഞെ…."
ഞാൻ അവനെ റേഷൻ കടയുടെ അവിടെ ചവിട്ടി….
"എന്താ രാത്രി പരിപാടി?...."
"എനിക്കോ എനിക്ക് എന്ത് മൈര്…"
"എന്നാ പാലത്തിന്റെ അവിടേക്ക് വാ… കുറച്ചു പറയാൻ ണ്ട്….."
"മ്മ് അതെനിക്കും തോന്നി… എന്തോ ഉണ്ടെന്ന്… ന്നാ നീ വിട്ടോ രാത്രി കാണാം "..
"ഓക്കേ ബൈ… " ഞാൻ നേരെ വീട്ടിലേക് പോന്നു… എനിക്ക് ആകെ ഒരു മൂഡ് ഓഫ് ആയിരുന്നു…. ഹാളിലിരുന്ന് അമ്മേം അച്ഛച്ഛനും ടീവീ കാണുക ആയിരുന്നു… ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി….. നേരെ പോയി കിടക്കയിലേക്ക് വീണു… കുറച്ചു നേരം കണ്ണും പൂട്ടി കിടക്കുമ്പോഴാണ് ആരോ മുടിയിഴകളിൽ തലോടുന്നത് അറിയുന്നത്… അമ്മയാണ്.. ഞാൻ എഴുന്നേറ്റു ഇരിന്നു…
"മ്മ് എന്താടാ എന്ത് പറ്റി… നിന്റെ മുഖത്തിനൊരു വാട്ടം.."
"ഓ പിന്നെ എന്റെയോ ഒന്ന് പോയെ അമ്മേ….ഇന്ന് നിന്ന് തിരിയാൻ പറ്റാത്ത അത്ര തിരക്ക് ആയിരുന്നു അവിടെ അതിന്റെ ഒരു ക്ഷീണം…."
അമ്മ എന്റെ മുഖം പിടിച്ചു ഉയർത്തീട് ചോദിച്ചു….
"ഇനി സത്യം പറ…."
എനിക്ക് അമ്മയുടെ മുഖം നോക്കിയിരിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി ഞാൻ ആ മടിയിൽ തല വെച്ച് കുറച്ചു നേരം കിടന്നു….. അമ്മ എനിക്ക് തലയിൽ മസാജ് ചെയ്ത് തരാൻ തുടങ്ങി….
"നിന്നോടാ ഞാൻ ചോദിച്ചേ.. കേട്ടില്ലേ….
ഞാൻ എന്റെ എല്ലാ കാര്യങ്ങളും അമ്മേനോട് പറയും….(സിഗരറ്റ് വലിക്കുന്നത് ഒഴിച്ച്… അമ്മയുടെ നേരെ ഒരു ചേട്ടൻ ലങ് കാൻസർ വന്നിട്ട് ആണ് മരിച്ചത്.. അത് കൊണ്ട് തന്നെ അമ്മയ്ക്ക്
💬 Comments
View all comments