Chapter Title : ദർശന [Thomas Alva Edison]
സിഗരറ്റ് വലിക്കുന്നത് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്.. അച്ഛനയൊക്കെ ഓടിക്കുന്നത് കാണാം….ഒന്ന് രണ്ട് വട്ടം മണത്തിട്ട് എന്നോട് ചോദിച്ചിട്ടുണ്ട് എങ്കിലും ഞാൻ തന്ത്രപൂർവ്വം പിടിച്ചു നിന്നു )... അത് കൊണ്ട് തന്നെ എന്റെ എല്ലാ കാര്യങ്ങളും അമ്മയ്ക്കും ഒമുവിനും നന്നായി അറിയാം….
ഞാൻ നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാണ്ട് പറഞ്ഞു കൊടുത്തു…
"ഹാ ഹാ ഹാ ഹാ ഹാ…….അയ്യോ.. എന്റമ്മേ…"
അമ്മ വയറ് പൊത്തി ചിരിക്കാൻ തുടങ്ങി….ഇതിനു മാത്രം ചിരിക്കാൻ എന്താ ഇതിൽ….സ്വന്തം മകന്റെ അവസ്ഥ കേട്ട് ചിരിക്കുന്നോ.. ഞാൻ ആ വയറ്റിൽ ചെറിയ കുത്ത് വച്ച് കൊടുത്തു….
"ഡാ നാറി….ഏതോ ഒരു പെണ്ണ് തേച്ചു ഒട്ടിച്ചു എന്ന് വെച്ച് എന്റെ മേത്താണോ നിന്റെ അരിശം തീർക്കണ്ടേ…."
"ഹ്മ്മ് അവൾക്കെന്നെ ശരിക്കും അറീല… പെണ്ണായി പോയി അല്ലെ കാണിച്ചു കൊടുത്തേനെ…."
"ഒലത്തും നീ….ഹാ ഹാ "... എന്റെ മനസ്സ് പറഞ്ഞത് തന്നെ മമ്മീം പറഞ്ഞപ്പോ എനിക്ക് പ്രാന്ത് പിടിച്ചു മ്മ്.
" മമ്മി യു ടൂ ബ്രൂട്ടസ്….. " ഞാൻ മടിയിൽ നിന്നും എഴുന്നേറ്റ് ബെഡിന്റെ മൂലക്ക് പോയിരിന്നു..
"എടാ എഡിസാ നിനക്ക് ഒരു വിചാരം ണ്ട് നീ ആണ് ആ കോളേജ് ലെ ചോക്ലേറ്റ് ഹീറോ എന്ന്….നിന്റെ ഈ പൈങ്കിളി പരിപാടി ഒന്നും എല്ലാരുടേം അടുത്ത് നടക്കില്ല എന്ന് മനസ്സിലായില്ലേ ….."അതും പറഞ്ഞു മമ്മി എന്റെ തുടക്ക് അടിച്ചു…
"ഡാ നീ പിണങ്ങല്ലേ….ഇതൊക്കെ കോളേജ് ലൈഫ് ന്റെ ഭാഗല്ലേ… എത്രയോ പെൺകുട്ടികൾ മോനോട് വന്നു ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്… നീ അവരോടൊക്കെ എന്താ പറയാറ്…. അത് പോലെ അല്ലേ ഇവിടേം ഉണ്ടായുള്ളൂ… ആ കുട്ടിക്ക് നിന്നേ ഇഷ്ടായില്ല.. ഇതിൽ എന്താ ഇങ്ങനെ നിരാശപ്പെടാൻ മാത്രം…." എനിക്ക് ആകെ ദേഷ്യം വന്നു… അല്ലേ തന്നെ പ്രാന്ത് പിടിച്ചു നിക്കുവാ അപ്പോഴാ അമ്മേടെ ഒടുക്കത്തെ ഒരു ഉപദേശം….
"അലോ മമ്മി അവൾ ഇഷ്ടമ്മല്ലെങ്കിൽ അത് പറയാം ഇഷ്ടം പിടിച്ചു വാങ്ങാൻ പറ്റുന്നത് ഒന്നും അല്ലല്ലോ….ഇഷ്ടല്ലെങ്കിൽ അത് പറഞ്ഞാ പൊരേ.. അമ്മയ്ക്ക് അറിയോ എന്റെ പാട്ടിനു ശേഷം എല്ലാരും നന്നായി കയ്യടിച്ചതാ…
💬 Comments
View all comments