Chapter Title : ദർശന [Thomas Alva Edison]
പ്രോഗ്രാം ഒന്നും അലമ്പ് ആയിരുന്നില്ല….. അമ്മയ്ക്ക് അറിയുന്നതല്ലേ കസിൻസ് ന്റെ ഒക്കെ കല്യാണത്തിന് ഞാൻ ഗിറ്റാർ വായിച്ചപ്പോ എല്ലാരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചതല്ലേ….എന്നിട്ടാ അവൾ അന്റെ ഒരു ഗിറ്റാർ എന്നും പറഞ്ഞു ചൂടായെ… ഒന്നൂലേലും ഞാൻ ഒരു സീനിയർ അല്ലേ… ആ ബഹുമാനം അവൾ എനിക്ക് തരണ്ടേ….."എനിക്ക് നല്ല ദേഷ്യം വന്നു…
" ആ ബഹുമാനം നീ അവൾക് കൊടുത്തോ??... നിനക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് നീ അവളോട് പോയിട്ട് പറയണം.. അല്ലാണ്ട് മൈക്ക് വെച്ച് കൂവുകയല്ല വേണ്ടേ….പിന്നെ നിന്റെ പാട്ട് അത് നല്ലതാണെന്ന് എല്ലാർക്കും അറിയാം… അവളും അത് എൻജോയ് ചെയ്ത് കാണും.. പക്ഷെ നീ ഈ കാര്യം ഓപ്പൺ ആയി പറഞ്ഞതിന്റെ ദേഷ്യത്തിൽ അവൾ തിരിച്ചും പറഞ്ഞു… പിന്നെ ജൂനിയർ ആയത് കൊണ്ട് മിണ്ടാതെ കയ്യും കെട്ടി നോക്കി നിക്കണം ആയിരുന്നോ?.... "എന്റെ ദേഷ്യം ഇരട്ടിച്ചു.. എന്നെ തളർത്തിയതും പോരാ അവളെ പൊക്കി പറയുകയും ചെയ്തപ്പോ എനിക്ക് സഹിച്ചില്ല.. ഞാൻ ആ റൂം ഇൽ നിന്നും എഴുന്നേറ്റ് പോയി…..
"ഞാൻ പറഞ്ഞതിനെ കുറിച് നീ ഒന്ന് ആലോചിക്ക്….. പിന്നെ ആ കൊച്ചിന്റെ ധൈര്യം എനിക്ക് ഇഷ്ടായി നിന്നേ പോലൊരു പന്നിക്കുട്ടനെ മെരുക്കാൻ അവളാ ബെസ്റ്റ് വിട്ടു കളയണ്ട ചേർത്ത് പിടിച്ചോ മമ്മിക്ക് സമ്മതാ….."
പന്നിക്കുട്ടൻ നിങ്ങളുടെ കെട്ട്യോൻ എന്നും പറഞ്ഞു ഞാൻ വണ്ടിയും എടുത്ത് സ്ഥലം കളിയാക്കി….
നേരെ മുഴപ്പിലങ്ങാട് ബീച്ച്ലേക് പോയി കുറേ നേരം അവിടെ ഇരിന്നു….എന്തോ ഒമുവിനെ കൂട്ടാൻ തോന്നീല്ല… അവൻ ഇല്ലാതെ ഞാൻ ഇവിടെ വന്നിട്ടേ ഇല്ല….കുറേ നേരം തിരയും നോക്കിയിരിക്കുമ്പോൾ ആണ് മമ്മി പറഞ്ഞ കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് കടന്ന് വരുന്നത്…. അതെ ശരിക്കും അവൾക്ക് എന്റെ ഗിറ്റാർ ഇഷ്ടായി കാണും കാരണം അത് അത്ര ബോർ ഇല്ലാതെ വായിക്കാൻ എനിക്ക് അറിയാം എന്നെനിക്ക് ഉറപ്പുണ്ട്… ഞാൻ അത് തെളിയിച്ചതാണ് പലവട്ടം….ഇത് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞതിന്റെ ഗർവ് തീർത്തതാണ്….ശരിയാണ് എന്റെ ഭാഗത്തും തെറ്റ് ഉണ്ട്… ഇത്രേം കുട്ടികളുടെ മുന്നിൽ വച്ച് ഞാൻ അത് പറയണ്ടായിരുന്നു….'വിട്ട് കളയണ്ടാ
💬 Comments
View all comments