Chapter Title : ദർശന [Thomas Alva Edison]
കഴിഞ്ഞിട്ട് പോകാ… ഇനി ആകെ രണ്ട് പീരിയഡ് അല്ലേ ഉള്ളൂ…."
അവൻ പറഞ്ഞതും ശരി ആണ്….അറ്റന്റൻസ് ഒരു ഇഷ്യൂ ആണ്….ഞാൻ അവനോട് സംസാരിച്ചു സ്റ്റേയർ ഇറങ്ങുകയായിരുന്നു….. പെട്ടെന്ന് എന്റെ കാലൊന്ന് സ്ലിപ് ആയി…… പുറകോട്ട് നോക്കി ഇറങ്ങുകയായിരുന്നത് കൊണ്ട് എനിക്ക് എന്റെ ബോഡി യെ ബാലൻസ് ചെയ്യാൻ ആയില്ല… താഴെ നിന്നും കയറി വന്ന കുട്ടിയെ ഞാൻ കണ്ടില്ല….ആ വീഴ്ചയിൽ അതൊരു പെൺകുട്ടി ആണെന്ന് മനസിലായി….വീഴ്ചയിൽ എന്റെ കിളി പോയിരുന്നു….ചുറ്റും ആൾക്കൂട്ടം….
"ഡാ… എന്തേലും പറ്റിയോ….ഓയ്.. ഡാ…."
ചുറ്റും കൂടി നിന്നവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….. എന്റെ ബോധം പോവുന്നത് പോലെ തോന്നി….എന്റെ അടുത്തായി ഒരു കുട്ടിയും വീണു കിടപ്പുണ്ട്….ആരാണത്…..പിന്നെയൊന്നും ഓർമയില്ല…….
എന്റെ കണ്ണ് തുറക്കുമ്പോൾ മുകളിൽ ഒരു സീലിംഗ് ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നത് ആണ് കാണുന്നത്….തലയിൽ എന്തോ ഒരു കനം പോലെ…….തൊട്ട് നോക്കിയപ്പോൾ ഡ്രസ്സ് ചെയ്തതായി കണ്ടു…… കൈക്കും കേട്ടുണ്ട്….തല അനക്കാൻ ഒന്നും പറ്റുന്നില്ല.. കഷ്ടപ്പെട്ട് ചുറ്റും നോക്കി…… നോക്കുമ്പോൾ എന്നെ ഈർഷയോടെ നോക്കിക്കൊണ്ട് ഒരു കുട്ടി ആപ്പിൾ കടിച്ചു പറിച്ചു തിന്നുകയാണ്….. ദൈവമേ… ആരതി….ഈ നശൂലത്തെയാണോ ഞാൻ വീഴാൻ നേരം പിടിച്ചത്…..
"ഹ്മ്മ് തെണ്ടി…."
അവളെന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ ആണ് അവളുടെ മമ്മി എന്നെ നോക്കിയത്…..
"ഹേ മോളെ….. ഇങ്ങനെ ആണോ പറയുന്നെ… ആ മോൻ എഴുന്നേറ്റോ….അമ്മയും മോന്റെ കൂട്ടുകാരനും കൂടെ ചായ വാങ്ങാൻ പോയേക്കുവാ….തലക്ക് എങ്ങനെ ഉണ്ട്…."
" ഓ കുറവുണ്ട് ആന്റി…."
എനിക്ക് തല അനക്കാൻ കഴിയാത്ത വേദന ഉണ്ടായിരുന്നു… ആ കുരിപ്പ് എന്നെ തന്നെ നോക്കി ആപ്പിൾ കടിച്ചു തീർക്കുകയാണ്….എന്നോടുള്ള ദേഷ്യം ആപ്പിളിനോട് തീർക്കുന്നത് പോലെ……
"എന്നാ മോൻ കിടന്നോ….തലക് അധികം സ്‌ട്രെസ്സ് കൊടുക്കണ്ടാ….8 സ്റ്റിച് ഉണ്ട്…."
ദൈവമേ 8 സ്റ്റിച്ചോ….താങ്ക്സ്….
"ആന്റി ആരതിക്ക് എന്തേലും….."
" ഈ ആപ്പിൾ കടിച്ചു തിന്നുന്നത് കണ്ട അറിഞ്ഞൂടെ ഒന്നും പറ്റിയിട്ടില്ല എന്ന്….ചെറുതായായി നെറ്റി ഒന്ന് മുറിഞ്ഞിട്ട് ഇണ്ട്….കൈമുട്ടും… വേറെ കുഴപ്പൊന്നും ഇല്ല….. "
ഭാഗ്യം….അവൾക്കൊന്നും പറ്റിയിട്ടില്ല… അവൾക്കെന്ത് പറ്റിയാലും എനിക്ക് ഒരു പുല്ലും ണ്ടായിട്ടല്ല….. ഞാൻ കാരണം ആയത് കൊണ്ട് ഒരു വിഷമം….. എന്റെ
💬 Comments
View all comments