0%

Chapter Title : ദർശന [Thomas Alva Edison]

Author : Kambikathakal Read All Parts 734

ചായ കുടിച്ചിട്ട് വരാം… വാ….ഏയ്‌.. വാടാ…" അവന്റെ കൈ പിടിച്ചു ഞാൻ എഴുന്നേൽപ്പിച്ചു…..

അവൻ എഴുന്നേറ്റ് എന്നെ ഒന്ന് നോക്കി….ഒരു കാടിനെ തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിന് ഉണ്ടെന്ന് എനിക്ക് തോന്നി….എന്റെ മനസ്സ് വെന്ത് പോയി… ഇത് വരെ ഒരു നോട്ടം കൊണ്ട് പോലും അവൻ എന്നെ വേദനിപ്പിച്ചിട്ടില്ല….

"ഡാ സോറി… എന്റെ കുഞ്ഞു… അവൾ പോയാ പിന്നെ എനിക്ക് ആരുണ്ടെടാ… എനിക്ക് ഇത് താങ്ങാവുന്നതിലും അധികം ആണ്….. എനിക്ക് അവളെ ജീവനോടെ കിട്ടിയാൽ മാത്രം മതി …" എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൻ കരഞ്ഞു… ആകെ പിടി വിട്ട് നിൽക്കുക ആയിരുന്ന ഞാൻ ….എനിക്കും പിന്നെ പിടിച്ചു നിൽക്കാൻ ആയില്ല.. അവനേം കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു…..

'We believed in miracle' ആശുപത്രി ചുമരിന്മേൽ എഴുതിരിക്കുന്നത് ഞാൻ വായിച്ചു….ദൈവമേ ആ അത്ഭുതം ഇവിടേം സംഭവിക്കണേ….

"ഡാ ഞാൻ മാമന്റെ കൂടെ ഉണ്ടാകും…."

"മ്മ് " അവനിൽ നിന്നൊരു മൂളൽ മാത്രം….

ഞാൻ തിരികെ മാമന്റെ അടുത്തേക് വരുമ്പോൾ ഇടത് ഭാഗത്തായി ആരതിയുടെ അച്ഛനും അമ്മയും അനിയത്തിയും ഇരിക്കുന്നു….ആ അമ്മയുടെ മുഖത്തേക്ക് അധിക നേരം നോക്കാൻ എനിക്ക് ആയില്ല…..

ഞാനും മാമനും അങ്ങനെ കുറേ നേരം നിശബ്ദരായി ഇരിക്കുമ്പോഴാണ് ഡോർ തുറന്ന് ഒരു ലേഡി ഡോക്ടർ പുറത്തേക്ക് വരുന്നത്……

"Iam".........

'He said, one day you'll leave this world behind…. So live a life you will remember…. My father told me when i was just a

💬 Comments

View all comments