Chapter Title : ദർശന [Thomas Alva Edison]
വളക്കാൻ ട്രെയിൻ ഇൽ നിന്നു ഒരു പാട്ട് പാടുന്നില്ലേ… അത് കണ്ടത് തൊട്ടാണ് എനിക്ക് ഗിറ്റാർ പഠിക്കണമെന്ന് ആശവരുന്നത്… പിറ്റേന്ന് തൊട്ട് ക്ലാസിനു പോകാൻ തുടങ്ങി….. ഗിറ്റാർ പിടിപ്പിച്ചു തന്ന ടീച്ചറെ തന്നെ പ്രേമിച്ചു എന്ന കുറ്റത്തിന് എന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കി….ഇപ്പൊ എന്റെ കേരക്ടർ ഏകദേശം നിങ്ങൾക് പിടി കിട്ടി എന്ന് വിശ്വസിക്കുന്നു…….എന്റെ വീട് തലശ്ശേരി യാണ്….ബ്രണ്ണൻ കോളേജ് ലാണ് ഞാൻ പഠിക്കുന്നത് 3 rd ഇയർ ബി ബി എ…..
"ഡാ …"
"നിക്കേടാ നായെ ഞാൻ ഈ സെൽഫ് ഇൻട്രോഡക്ഷൻ ഒന്ന് പറഞ്ഞോട്ടെ…അപ്പോ പറഞ്ഞു ലാഗ് അടിപ്പിക്കുന്നില്ല….. ഒൺലി വിശ്വൽ ഇമ്പാക്ട്…."
"എന്റെ പൊന്നേ ഒരു 60 ഒഴിച്ചെടാ….. ഓ എല്ലാം കിണ്ടി ആയോ? വല്ലതും ബാക്കി ഉണ്ടോടാ ഊവേ…"
"അതെന്തൊരു വാർത്താനാടാ ചെക്കാ….നമ്മടെ ഹീറോക്ക് വെക്കാതെ നമ്മൾ ഒറ്റയ്ക്കു അടിച്ചു തീർക്കോ….."
"മ്മ് മതി മതി വേഗം ഒഴിക്ക് എനിക്ക് അങ്ങോട്ട് പോണം….ഇപ്പൊ ജൂനിയർ പിള്ളേരുടെ ഡാൻസ്ണ്ട് ഒരു രണ്ട് പെഗ് ഇട്ടിട്ട് വേണം അവിടെ പോയി തുള്ളാൻ…നിങ്ങള് വരുന്നില്ലേ…."
"ആഗ്രഹം ഉണ്ടെടാ.. പഷേ എണീച്ചു നിക്കാൻ പറ്റുവൊന്ന് ഡൗട്ടാ… ഐ വിൽ ട്രൈ… ഒറപ്പൊന്നും പേരെന്നില്ല….എന്തൊരു അടിയാടാ നീ "..
"ശവം….ആ ടച്ചിങ്‌സ് ഒന്ന് നീട്ടിയേ….. അപ്പോ ഞാൻ അവിടെ കാണും….ബായ്…."
ദൈവമേ….ശ്രീലേഷ് സാർ മണക്കുവോ ആവോ….
"എന്താടാ എഡിസാ ഒരു ചുറ്റിക്കളി… വല്ല വെള്ളമടി പരിപാടി യാണോ "
"ഏയ്യ് സാർ ഇതെന്താ ഈ പറയാണെ….ഞാൻ അക്ഷയ് നെ അന്വേഷിച്ചു വന്നതാ ".....
"ആര് ഒമു വോ… ഒമു അല്ലേ അവിടെ ഓഡിറ്റോറിയത്തിൽ നിക്കണേ……"
"ഓ ഞാൻ അവിടെ കണ്ടില്ല ഫോൺ ഉം വിളിച്ചിട്ട് കിട്ടണില്ല അതാ ഇങ്ങോട്ട് വന്നൊന്ന് നോക്കാൻ വന്നതാ….അപ്പോ ശരി…"
"മ്മ് നടക്കട്ടെ ".....
ഞാൻ രണ്ട് പെഗ്ഗ് ഇട്ട ഓളത്തിൽ ഓഡിറ്റോറിയത്തിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു….. പെട്ടെന്ന് ജനവാതിലിലൂടെ ഉള്ളിലേക്കു ഒരു നോട്ടം പോയി…. സ്റ്റേജിൽ ഒരു കുട്ടിയുടെ ഒരു സോളോ ഡാൻസ്… യെല്ലോ ടീ ഷർട്ടും ഒരു ജീൻസും ഇട്ട് കൊണ്ട്…. ലവ് @
💬 Comments
View all comments