Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ]
നോക്കിയാൽ എല്ലാം കൊണ്ടും വളരെ സുഖമായ ജീവിതം. എന്തേ അച്ഛനും അമ്മയ്ക്കും എപ്പോഴും മകളെ നല്ല നിലയിൽ കെട്ടിച്ചു വിട്ടതിന്റെ സന്തോഷവും അഭിമാനവും. ചേച്ചി ഒരു നിമിഷം മൌനമായി. എന്റെ ജീവിതം ആ ഒരു വീടിന്റെ ഉള്ളിലായി പോയി. അവിടാണെങ്കിൽ സാരി മാത്രമേ ഉടുക്കാവൂ എന്നതാണ് നിയമം. പുറത്തു നിന്നു നോക്കുന്നവരോട് ഒരിക്കലും എനിക്കു പറയാൻ പറ്റില്ല എന്റെ സങ്കടങ്ങൾ. പറഞ്ഞാൽ അഹങ്കാരമാണെന്നേ പറയൂ. കഴിഞ്ഞ 2-3 വർഷമായിട്ട് അങ്ങേർക്ക് കള്ള്കുടി കൂടുതലാണ്. വൈകീട്ട് വരുമ്പോൾ ആള് മാന്യനാണ്. കുളിയെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചു ബെഡ്റൂമിൽ കയറി പാതിരാത്രി വരെ കുടിയാണ്. രാവിലെ എഴുന്നേറ്റാൽ വീണ്ടും മാന്യൻ. എല്ലാ രാത്രിയും മദ്യം മണക്കുന്ന മുറിയിലാണ് എന്റെ കിടപ്പ്. അമ്മയോട് പറഞ്ഞപ്പോൾ ബിസിനസിന്റെ ടെൻഷൻ ആയിരിക്കും നിന്നെ ചീത്ത വിളിക്കുന്നോ തല്ലുന്നോ ഒന്നുമില്ലല്ലോ. അങ്ങ് സഹിക്കുക. അതാണ് പെണ്ണിന്റെ ജന്മം എന്നു ഇങ്ങോട്ട് വീണ്ടും ഉപദേശം. ഇതൊക്കെ കേട്ടു മടുത്തു ഞാൻ.
ചേച്ചിയുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. ആളുടെ മനസ്സ് ഇവിടെയെങ്ങുമല്ലാത്തത് പോലെ വിദൂരതയിലേക്ക് നോക്കിയാണ് സംസാരം. സാരമില്ല ചേച്ചി. എല്ലാം ശരിയാവും. ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്തു ശരിയാവാൻ. നിനക്കറിയില്ല ഡേവി. അറിയില്ലെങ്കിൽ പറഞ്ഞു താ. നീ പോടാ ചെറുക്കാ. ഓഹോ അങ്ങനാണോ. അപ്പോഴേ റാണി മോളെ, ഒരാഴ്ച നമുക്കു അടിച്ചു പൊളിച്ചാലോ. ടാ ഡേവി, വൃത്തികേട് പറയുന്നോ ടാ. അയ്യയെ ചേച്ചി എന്താ ഉദ്ദേശിച്ചെ. ഞാൻ ഒരാഴ്ച നമുക്കെല്ലാർക്കും കറങ്ങി അടിച്ചു പൊളിക്കാം എന്നാണ് കരുതിയത്. ചേച്ചി എന്താ കരുതിയത്. കുന്തം. ഒന്നു പോടാ.
💬 Comments
View all comments