Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ]
എന്റെ കൂട്ടുകാരും നന്നായി ആഘോഷിച്ചു. അങ്ങനെ സമാധാനവും സന്തോഷവും ആയിട്ട് പോകുമ്പോഴാണ് വീട്ടിൽ കല്യാണാലോചന തുടങ്ങിയത്. എനിക്കു പഠിക്കണം ഒരു ജോലി വേണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷേ ആര് കേൾക്കാൻ. ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒഴിവാക്കാൻ, പക്ഷേ സാധിച്ചില്ല. ചേച്ചിക്ക് ലൈൻ ഇല്ലായിരുന്നോ. ഇല്ലെട. 2-3 പയ്യൻമാർ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും എനിക്കിഷ്ടപ്പെട്ടില്ലാ. നീയിടക്ക് കയറി പറയല്ലേടാ.
എന്നെ വന്നു കണ്ട മൂന്നാമത്തെ ചെറുക്കനെ വീട്ടുകാർക്കിഷ്ടപ്പെട്ട്. ചെറുക്കനും ഇഷ്ടപ്പെട്ടു. ജാതകവും ഒത്തു വന്നു. പതിനെട്ട് വയസ്സുള്ള എന്നെ 30 വയസ്സുള്ള ഒരാളെ കൊണ്ട് കെട്ടിച്ചു. പക്ഷേ ദോഷം പറയരുതല്ലോ. കാണാൻ അത്യാവശ്യം സൌന്ദര്യം, നല്ല ഉയരം, നല്ല സാമ്പത്തികം, വലിയ തരവാട്ടുകാർ. ഇതൊക്കെ മതിയായിരുന്നു എല്ലാർക്കും. അങ്ങനെ എന്റെ കല്യാണം അവർ തീരുമാനിച്ചു. ഞാൻ കൊല്ലത്തെ ഒരു നല്ല തറവാട്ടിലേക്ക് പോയി. പക്ഷേ അവിടം എനിക്കു ആദ്യ കാലങ്ങളിൽ നരകമായിരുന്നു. ഒരു സിറ്റിയിൽ ജനിച്ചു വളർന്ന എനിക്കു വീടിന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ പോലും ഒരു പാടു ആളുകളുടെ അനുവാദം വേണമായിരുന്നു. അമ്മയെ കാണുമ്പോഴൊക്കെ ഞാൻ ഇത് പറഞ്ഞു സങ്കടപ്പെടുമായിരുന്നു. അമ്മയ്ക്ക് ഒറ്റ ഉത്തരം മാത്രം. പെണ്ണുങ്ങളുടെ ജീവിതം ഇങ്ങനെ ആണ്. നമ്മൾ എവിടെ പോകുന്നോ അവിടം സ്വർഗം ആണ് അല്ലെങ്കിൽ ആക്കണം. അങ്ങനെ ഞാൻ ആ വീട്ടിൽ പന്ത്രണ്ടു വർഷം ജീവിച്ചു. ഈ കാലം കൊണ്ട് അവിടുത്തെ ഇളയ മരുമകളിൽ നിന്നും ആ വീടിന്റെ ഗ്രഹനാഥയായി ഞാൻ മാറി 2 മക്കളും ആയി. അതോടൊപ്പം എന്റെ ഭർത്താവ് ബിസിനസിൽ നന്നായി വളർന്നു. അങ്ങനെ പുറമെ നിന്നു
💬 Comments
View all comments