Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 4 [ഡേവിഡ് ജോൺ]
ന്നു പറഞ്ഞു. അങ്ങനെ 9:45 ആയപ്പോൾ ഞാൻ കാർ ഇറക്കി. ഏതായാലും എന്നെ ഡ്രൈവർ ആക്കി പുറകിൽ ഇരുന്നില്ല. സാധാരണ പോലെ മുന്നിൽ തന്നെയിരുന്നു. അന്നേരം ചേച്ചിയുടെ മുഖം പ്രസന്നമായിരുന്നു. പള്ളിയുടെ താഴെ എത്തിയപ്പോൾ ഒരു സൈക്കിള് വട്ടം ചാടി. തെറി പറയാൻ വാ തുറന്ന ഞാനും സൈക്കിളിൽ ഇരുന്ന അവനും ഒരു നിമിഷം നിന്നു. അത് സജീവൻ ആയിരുന്നു. ആാ ഡേവിഡ്, വിട്ടോ വിട്ടോ എന്ന് അവനും ആാ സജീവാ എന്ന് ഞാനും പറഞ്ഞു കാർ പള്ളിയിൽ കൊണ്ട് പോയി പാർക്ക് ചെയ്തു. ചേച്ചി ഇറങ്ങിയ ഗ്യാപ്പ് കണ്ടു ഞാനും താഴെ ചെന്നപ്പോൾ സജീവനെ കണ്ടു വർത്തമാനം ഒക്കെ പറഞ്ഞു നിന്നു.
അങ്ങനെ സംസാരിച്ചപ്പോഴാണ് ഒറ്റ ദിവസം കൊണ്ട് ഞാൻ അവരുടെ വീട്ടിലെ സംസാര വിഷയമായെന്നും വായിനോക്കാത്ത പഞ്ചാരയടിക്കാത്ത ഒരലമ്പിനും പോകാത്ത ഞാൻ എന്തോ വലിയ സംഭവമാണെന്ന്. ഞാൻ സ്വയം രണ്ടിഞ്ച് പൊങ്ങി പോയി. അതിന്റെ സന്തോഷത്തിൽ സജീവന് ഒരു ചായ മേടിച്ചു കൊടുത്തു. അങ്ങനെ സജീവന്റെയും ശ്രീജയുടെയും കല്യാണം ഉറപ്പിച്ചതാണെന്നും രണ്ടു വർഷത്തിനുള്ളിൽ കല്യാണം കാണുമെന്നും അവൻ പ്രീ ഡിഗ്രീ കഴിഞ്ഞു ഇപ്പോൾ മെക്കാനിക് ആണെന്നും കല്യാണത്തിന് മുന്പ് ഒരു വർക്ക്ഷോപ്പ് തുടങ്ങണമെന്നും അവരുടെ കുറെ പ്ലാനുകളും പദ്ധതികളും ഒക്കെ പറഞ്ഞു. അങ്ങനെ അവരുടെ കുടുംബ ചരിത്രവും എന്റെ ചരിത്രവും ഒക്കെ പറഞ്ഞു കുർബാന കഴിഞ്ഞപ്പോൾ ഞാൻ മേഴ്സി ചേച്ചിയെയും കൊണ്ട് തീരിച്ചു പോന്നു. കാറിനുള്ളിൽ വീണ്ടും ശ്മശാന മൂകത. വീട്ടിൽ വന്നു കയറിയതേ ചേച്ചി എന്നോടു സോഫയിൽ ഇരിക്കാൻ പറഞ്ഞു. ചേച്ചി വാ
💬 Comments
View all comments