0%

Chapter Title : ഡയാന [സുമ]

Author : Kambikathakal Read All Parts 658

എങ്ങാനും തൻറെ മനസ്സിൽ ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ താൻ തുറന്നു പറയൂ. എടോ തന്റെ ഇഷ്ടത്തിന് ഈ ചേട്ടായി കൂടെ ഉണ്ടാകും. താൻ ആരെങ്കിലേയും പ്രേമിക്കുന്നുണ്ടോ. ഡയാന ഒരു നിമിഷം മൗനമായി എന്നെ നോക്കിയിട്ട് അവൾ പറഞ്ഞു.

ഉണ്ട് ചേട്ടായി ഞാൻ ഒരാളെ പ്രേമിക്കുന്നുണ്ട്.

എടോ ആരാണ് അത് ഈ ചേട്ടായിയോട് തുറന്നു പറയൂ.

ഡയാന പറഞ്ഞു, അത് എൻറെ ഈ ചേട്ടായി ആണ്.

ഇത് കേട്ടപ്പോൾ ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി. ഞാൻ ഡയാനയോട് പറഞ്ഞു. എടോ താൻ ഇത് എന്താണ് പറയുന്നത്. എടോ ഇതൊന്നും ഒരിക്കലും ശരിയല്ല. ഞാൻ തന്റെ ചേച്ചിയെ കല്യാണം കഴിച്ചവനാണ്. എടോ താൻ ഒന്ന് ആലോചിച്ചു നോക്കിയേ ഞാൻ ഒരു രണ്ടാംകെട്ട് കാരൻ ആകില്ലേ. ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഡയാന ഇങ്ങനെ പറഞ്ഞു.

എനിക്ക് എൻറെ ചേട്ടായി രണ്ടാം കെട്ട് കാരനായിട്ട് തോന്നുന്നില്ല. ചേട്ടായി എന്റെ ചേച്ചിയെ കല്യാണം കഴിച്ചെങ്കിലും നിങ്ങളുടെ രണ്ടര മാസത്തെ കുടുംബജീവിതം എങ്ങനെ ആയിരുന്നു വെന്ന് എനിക്ക് നല്ലതുപോലെ അറിയാം. എൻറെ ചേച്ചിയിൽ നിന്നും ചേട്ടായി ആഗ്രഹിച്ചത് പോലത്തെ ഒരു കുടുംബജീവിതം കിട്ടിയിട്ടില്ലെന്ന് എനിക്കും മമ്മിക്കും നല്ലതുപോലെ അറിയാം. അല്ലെങ്കിൽ ചേട്ടായി എന്റെ മമ്മിയോട് ചോദിച്ചു നോക്ക്. എൻറെ ദിവ്യ ചേച്ചിക്ക് ചേട്ടായിയുടെ കല്യാണ ആലോചന വന്നപ്പോൾ ഞാൻ മമ്മിയോട് ചോദിച്ചു.

ഇനി എങ്ങാനും ദിവ്യ ചേച്ചി ചേട്ടായിയുമായുള്ള വിവാഹം വേണ്ടെന്ന് പറയുകയാണെങ്കിൽ ഞാനും ചേട്ടായിയും തമ്മിലുള്ള വിവാഹം നടത്തുവാൻ പറ്റുമോ എന്ന്. എന്തൊക്കെ ആയാലും എന്റെ മനസ്സിൽ ഇനി ചേട്ടായിക്ക് പകരം മറ്റൊരാളെ സങ്കൽപ്പിക്കുവാൻ കഴിയുകയില്ല.

💬 Comments

View all comments