Chapter Title : ഡയാന [സുമ]
ഡയാന ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ ഞാൻ ഡയാനയോട് പറഞ്ഞു. എടോ താൻ ഇത് എന്തൊക്കെയാണ് പറയുന്നത്. മറ്റുള്ളവർ ഇത് കേട്ട് കഴിഞ്ഞാൽ എന്ത് വിചാരിക്കും. അതോ തന്നെയല്ല ഞാൻ തന്നെ എൻറെ സ്വന്തം അനിയത്തിയെ പോലെയാണ് കാണുന്നത്. നമ്മൾ തമ്മിലുള്ള വിവാഹം ഒരിക്കലും നടക്കുവാൻ പാടില്ല. എടോ തന്റെ മനസ്സിലെ ഈ ആഗ്രഹം കളഞ്ഞ് മറ്റൊരു വിവാഹത്തിന് തയ്യാറാകണം. ഡയാനയുടെ കണ്ണുകൾ നിറഞ്ഞ കണ്ണുനീർ ഒഴുകി. ഡയാന കരഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്ക് പോയി. അപ്പോൾ അമ്മിണി എന്നോട് പറഞ്ഞു.
മോനെ അവളുടെ മനസ്സിൽ മോനോടുള്ള ഇഷ്ടം കൂടുതലാണെന്ന് എനിക്ക് അറിയാം. അവൾ മോനെ ആദ്യമായി കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് അവളുടെ ദിവ്യ ചേച്ചിക്ക് മോനെ വേണ്ടെന്ന് പറയുകയാണെങ്കിൽ മോനെ അവളുടെ ഭർത്താവായി തരുമോ എന്ന് എന്നോട് ചോദിച്ചത്. അപ്പോൾ ഞാൻ അമ്മിണിയോട് പറഞ്ഞു. എൻറെ അമ്മിണിക്ക് അറിയില്ലേ ഞാൻ അവളെ എൻറെ സ്വന്തം അനിയത്തിയായിട്ടല്ലേ കാണുന്നത്. അങ്ങനെയുള്ള എനിക്ക് എങ്ങനെ അവളെ മനസ്സു കൊണ്ട് ഭാര്യയായി കാണാൻ കഴിയും.
അതും തന്നെയല്ല ഞാൻ ഡയാനയ്ക്ക് ഒരു രണ്ടാം കെട്ട് കാരൻ ആകില്ലേ. വേണ്ട അമ്മിണി ശരിയാകില്ല അമ്മിണി തന്നെ അവളെ പറഞ്ഞൊന്ന് മനസ്സിലാക്കുവാൻ നോക്ക്.
അമ്മിണി പറഞ്ഞു മോൻറെ മനസ്സ് എനിക്ക് അറിയാം. മോൻ അവളെ ഭാര്യയായി സ്വീകരിക്കുന്നതിൽ അമ്മിണിക്ക് സന്തോഷമേ ഉള്ളൂ. മോനും ദിവ്യമോളും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായെന്നു കരുതി ഡയാന മോൾക്ക് വിരോധമില്ലെങ്കിൽ പിന്നെ എന്താ മോനെ കുഴപ്പം.
അമ്മിണി ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഞാൻ എൻറെ മനസ്സിനെ മുടിവെച്ച് അമ്മിണിയുടെ
💬 Comments
View all comments