Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]
ആണെന്ന് മനസിലായത്. പിന്നെ ഒരു വൈബ്രെറ്റാരും. അത് രണ്ടും ഞാൻ എടുത്ത് മറ്റി വെച്ചു. അവർ ആരെങ്കിലും തിരക്കി വന്നാൽ കൊടുക്കാമല്ലോ. ഞാൻ ചവറിൽ കളഞ്ഞാൽ വേറെ പ്രോബ്ലം ആവും എന്ന് കരുതിയാണ് അത് ചെയ്തത്.
പിന്നെ കുറച്ച് നാളത്തേക്ക് ആന്റണി അങ്ങോട്ട് വന്നിട്ടില്ല. പിന്നിട് ഒട്ടും പ്രേതിക്ഷിക്കാതെ ഇരിക്കുമ്പോൾ ഏതെങ്കിലും പെണ്ണുമായി കയറി വരും. അന്ന് രാത്രി പിന്നെ ഉറങ്ങാൻ കഴിയില്ല. രാത്രി പണികഴിഞ്ഞു വന്നുകഴിഞ്ഞു കുറച്ചു നേരം ഞാൻ പഠിക്കുമായിരുന്നു. പക്ഷെ ആന്റണി വരുന്ന ദിവസം അത് നടക്കില്ല. അവരുടെ കമകേളി കഴിയുമ്പോൾ നേരം വെളുക്കും. പിന്നിട് അതിരാവിലെ എഴുന്നേറ്റ് ആണ് പഠിക്കാൻ ഇരിക്കുന്നത്. പതിയെ ആന്റണി എന്നോട് സംസാരിക്കാനും എന്റെ കാര്യം തിരക്കാനും തുടങ്ങി. എന്നെ ചേർത്ത് പിടിച്ചു സംസാരിക്കാനും. ഞാൻ ശ്രെദ്ധിക്കാത്തപ്പോൾ എന്റെ ചന്തിയിൽ അടിക്കാനും മറ്റും തുടങ്ങി.
ഞാൻ ഒരു ആൺകുട്ടി ആണെന്ന് ഓർത്ത് ആണ് അവൻ അങ്ങെനെ പെരുമാറുന്നത്. പക്ഷെ ദിവസവും അവന്റെ നഗ്നശാരീരവും അവന്റെ കാമകൂത്ത് കാണുന്നത് കൊണ്ടും എന്റെ ശരീരം അവന്റെ സ്പർശനത്തോട് പ്രതികരിച്ചു തുടങ്ങി.
" ആന്റണി........ ഇപ്പോൾ മോളി ചേച്ചിയെ വിളിക്കാറുണ്ടോ "
ഇവർ തമ്മിൽ എന്റെ കാര്യം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് ഞാൻ അങ്ങനെ ചോദിച്ചത്.
" ഏയ്യ് അവൾ ഞാൻ വിളിച്ചാൽ എടുക്കാറില്ല "
" വിട്ടുകാരുമായുള്ള പ്രേശ്നങ്ങൾ തീർത്തു നല്ല രീതിയിൽ ജീവിച്ചു കൂടെ........ ചേച്ചി എല്ലാവരോടും നല്ല സ്നേഹം ആണല്ലോ പിന്നെ സ്വന്തം അനിയനോട് കാണാതിരിക്കുമോ "
" സ്നേഹം!!!! എനിക്ക് അവളോട് പിണക്കം ഒന്നും ഇല്ല
💬 Comments
View all comments