0%

Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]

Author : danmee Read All Parts 2222

കമ്പനിയിൽ തന്നെ അക്കൗണ്ടന്റ് ആണ്‌. എന്ത് കാര്യത്തിന്.. നാളെ അവളുടെയും  ഗതി  മുത്തവളുടേത് തന്നെയാവും..... മോളെ  പെണ്ണുങ്ങൾ  പഠിച്ചാൽ  മാത്രം പോരാ  സ്വന്തം കാലിൽ നിൽക്കുകയും വേണം..... നീ ആദ്യം പഠിച്ചു പാസ്സാവ് എന്നിട്ട് സ്വന്തമായി എന്തെങ്കിലും ജോലി കണ്ടുപിടിക്ക് ..  എന്നിട്ട് നിനക്ക് ഇഷ്ട്ടമുള്ളപ്പോൾ  ഇഷ്ട്ടമ്മുള്ള ഒരാളെ കണ്ട് പിടിക്ക്.... മുത്തശ്ശി ജീവനോടെ  ഉണ്ടെങ്കിൽ  നിന്റെ കൂടെ ഞാൻ  കാണും.  ......... ആ  അത്  പറഞ്ഞപ്പോളാ  നിന്റെ  റിസൾട്ട്  ഇന്ന്  വരുമെന്ന് അല്ലെ  നീ  പറഞ്ഞത്  എന്തായി "

" അയ്യോ  ഞാൻ  അത്  മറന്നു..... ഞാൻ  ഒന്ന് സഞ്ചനയെ  വിളിക്കട്ടെ "

ഞാൻ  മുത്തശ്ശിയുടെ മുറിയിൽ നിന്ന് ഇറങ്ങി. വീട്ടിനുള്ളിൽ  ബന്ധുക്കളെയും പരിജയകാരെയും കൊണ്ട്  നിറഞ്ഞിരിക്കുക ആണ്‌. ഞാൻ  ലാൻഡ് ഫോൺ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കി.

" ഡാ  പ്രഭാകര  നാളെ  രാവിലെ തന്നെ  പത്ത് അംബാസിഡർ കർ  മുറ്റത്ത് ഉണ്ടാവണം... പിന്നെ  നീ  കുഞ്ഞുണ്ണി നായർക്ക് ഉള്ള സഹായം എല്ലാം ചെയ്ത് കൊടുക്കണം "

അമ്മാവൻ  ഫോൺ  താഴെ  വെക്കുന്ന  ലക്ഷണം ഒന്നും  കാണുന്നില്ല. ഞാൻ  അവിടെ നിന്നു അച്ഛന്റെ ഓഫീസ് മുറിയിൽ കയറി. അവിടെ ഉള്ള  വയർലെസ് ഫോൺ എടുത്ത്  സഞ്ചനയുടെ വീട്ടിലെ  നമ്പർ ഡയൽ ചെയ്തു.

" ഹലോ "

" ഹലോ സഞ്ചന  ഇല്ലേ ... ഞാൻ  പ്രവീണ ആണ്‌.... അവൾക്ക് ഒന്ന് കൊടുക്കാമോ "

" ഡി  നിന്നെ  എത്ര തവണ  വിളിച്ചെന്നോ. നിന്റെ വീട്ടിലെ ഫോൺ എപ്പോഴും  എൻഗേജ്ഡ് ആണല്ലോ"

" കല്യാണ തിരക്ക് അല്ലെ  അമ്മാവൻ  ഫോൺ  താഴെ വെച്ചിട്ടില്ല ഇപ്പോഴും..... നീ റിസൾട്ട്‌  നോക്കിയോ "

" മ്മ്  നോക്കി "

" നീ  പാസ്സ് ആയോ "

" ആ  ഞാൻ  പാസ്സായി "

" ഞാനോ ?. "

" മ്മ് മ്മ്  രണ്ട് സബ്ജെക്ട്  പോയെടി "

ഒരു ഇടിത്തി പോലെ തോന്നി.

" എന്താ  നീ പറഞ്ഞത് "

" ഡി കുഴപ്പം ഇല്ല  രണ്ട് സബ്ജെക്ട് അല്ലെ... എഴുതി  എടുക്കാം "

ഞാൻ  കാറ്റു പോയ ബാലുൺ പോലെ  റൂമിൽ നിന്ന് വെളിയിൽ ഇറങ്ങി. പുറത്ത് എന്നെ കത്ത്‌  മുത്തശ്ശി നിൽപ്പുണ്ടായിരുന്നു.

" ജയിച്ചോ  മോളെ  "

മുത്തശ്ശി ചിരിച്ചുകൊണ്ട്  ചോദിച്ചു. അത് കേട്ട് വീട്ടിൽ ഉണ്ടായിരുന്ന  ബന്ധുക്കൾ എല്ലാവരും 

💬 Comments

View all comments