0%

Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]

Author : danmee Read All Parts 2224

എന്നെ തന്നെ  നോക്കി നിന്നു.

" ഹാ  ജയിച്ചു "

ഞാൻ  മന്ത്രിച്ചു.

ഹെയ്  ..... ഹേയ്

കയ്യടി  ശബ്ദവും. എന്നെ  അഭിനദ്ധിക്കുന്നതും അവ്വ്യക്തമായി ഞാൻ  കേട്ടു.  ഞാൻ യന്ദ്രികമായി അവരോട് എല്ലാം  പ്രീതികരിച്ചു.

" ഡി  നീ ജയിച്ചെന്ന് ആണോ  ഇവിടെ  പറഞ്ഞിരിക്കുന്നത് "

പിറ്റേന്ന് ചേച്ചിയുടെ കല്യാണത്തിന് വന്ന  കൂട്ടുകാരികൾ ചോദിച്ചു.

" ഹാ  നിങ്ങൾ  ആരോടും ഒന്നും  പറയല്ലേ "

കല്യാണം കഴിയുന്നത്  വരെ  ഞാൻ  മറ്റുള്ളവരുടെ  മുന്നിൽ നിന്നും മറി നടന്നു.

"ഇനി ഏത് കോഴ്സ് ആണ്‌ ചെയ്യാൻ പോകുന്നത് "

" എന്തിനാ ഇനിയും പഠിക്കുന്നത് ... അച്ഛനോട് പറ  ഈ  പന്തൽ  പൊളിക്കണ്ടന്ന് ... അടുത്ത മുഹൂർത്തത്തിൽ തന്നെ  നിന്റെ കെട്ടും നടത്താം "

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വിഷമിച്ചു.

" ഡി നീ വേറെ ഒന്നും ആലോചിക്കേണ്ട .. ഇതെല്ലാം ഒന്ന് ഒതുങ്ങുമ്പോൾ വീട്ടിൽ കാര്യം പറ... തല പോണ കേസ് ഒന്നും അല്ലല്ലോ.... എന്നിട്ട്  പോയ പേപ്പർ എഴുതി എടുക്കാൻ നോക്ക്... "

കൂട്ടുകാരികൾ  എനിക്ക് ധൈര്യം തന്നു...

" മുത്തശ്ശി .... അന്ന്  ഞാൻ  ഒരു ക്യാമ്പസ്‌ ഇന്റർവ്യൂ അറ്റന്റ് ചെയ്‌തെന്ന് പറഞ്ഞില്ലായിരുന്നോ "

" മ്മ്മ് "

"  നാളെ തന്നെ  അവിടെ ജോയിൻ ചെയ്യണം "

" നാളെ തന്നെയോ "

" അല്ല നാളെ ഇവിടെ നിന്ന് എനിക്ക്  പോകണം "

" നീ എന്താ  മോളെ ഈ പറയുന്നത്.. "

ഒരുവിതത്തിൽ  ഞാൻ മുത്തശ്ശിയെ പറഞ്ഞു സമ്മതിപ്പിച്ചു. അച്ഛനോട്  ഒന്നും പറയാൻ നിന്നില്ല. പറഞ്ഞാൽ അച്ഛൻ കമ്പനി ഡീറ്റൈൽസും മറ്റും ചോദിച്ചു കള്ളം കണ്ട് പിടിക്കും.

പിറ്റേന്ന്  തന്നെ ഞാൻ  വീട്ടിൽ നിന്നും ഇറങ്ങി. കോളേജിൽ ചെന്ന്  എക്സമിനുള്ള അപ്ലിക്കേഷൻ കൊടുക്കണം. പിന്നെ  സിനിയേഴ്‌സ് ചെയ്യാറുണ്ടായിരുന്നത് പോലെ കോളേജിന് മുന്നിൽ ഉള്ള ഷോപ്പിൽ വല്ലതും  ജോലി ചെയ്തു  പോക്കറ്റ് മണി ഉണ്ടാക്കണം.  എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു ഞാൻ ട്രെയിൻ കയറി.

കോളേജിലേക്ക് ചെല്ലുമ്പോൾ എനിക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നു.  എന്നെ അറിയാവുന്നവർ എല്ലാം  ആശ്വാസവാക്കുകളുമായി ചുറ്റും കൂടി. അപ്പോഴാണ് എനിക്ക്  ഞാൻ ചെയ്ത  മണ്ടത്തരം  മനസിലായത്.  അച്ഛന് ഇവിടെ ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്‌ പിന്നെ  ഞങ്ങളുടെ കുറച്ച് റിലേറ്റീവ്സും ഇവിടെ ഉണ്ട്‌  ആ  ധൈര്യത്തിലാണ് എന്നെ  ഇങ്ങോട്ട്  പഠിക്കാൻ  വിട്ടത്. ഞാൻ

💬 Comments

View all comments