Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]
പതിയെ ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞു മറി നടന്നു.
എന്റെ രൂപത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ഞാൻ തീരുമാനിച്ചു.പെട്ടെന്ന് ഒരാൾ കണ്ടാൽ എന്നെ മനസിലാക്കരുത്.
ബാംഗ്‌ളൂർ ആണ് പഠിച്ചത് എങ്കിലും ഞാൻ മോഡേൺ ഒന്നും അല്ലായിരുന്നു . എന്നാൽ തനി നാട്ടുമ്പുറത്തു കാരിയും അല്ലായിരുന്നു. ഞാൻ അടുത്ത് കണ്ട ഒരു ബ്യുട്ടി പാർലറിൽ കേറി എന്റെ രൂപത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തി. മൂടി ബോബ് ചെയ്തു. പിന്നെ പുതിയ കുറച്ച് മോഡേൺ ഡ്രെസ്സും വാങ്ങി. ഇനി താല്കാലത്തേക്ക് ഒരു ജോലിയും താമസസ്വകാര്യവുമാണ് വേണ്ടത്.
എന്തായാലും കോളേജ് പരിസരത്ത് നിന്നും കുറച്ചു അകന്നു തന്നെ എല്ലാം നോക്കാൻ ഞാൻ തീരുമാനിച്ചു. തൽകാലം ഒരു ഹോസ്റ്റലിൽ റൂം എടുത്തു. കയ്യിലെ പൈസയും തീരാറായി. അപ്പോഴാണ് എനിക്ക് മോളി ചേച്ചിയെകുറിച്ച് ഓർമ വന്നത്. മോളി വർഗീസ് ഞങളുടെ സൂപ്പർ സിനിയർ .കോളേജിലെ ഒരു താരമായിരുന്നു. ചേച്ചിയും ഞാനും നല്ല കൂട്ട് ആയിരുന്നു. ചേച്ചി പാസ്സ് ഔട്ട് അയി പോയപ്പോൾ ചേച്ചി അവരുടെ വില്ലയിൽ വെച്ച് നമ്മുക്ക് എല്ലാം പാർട്ടി തന്നിരുന്നു. ചേച്ചി ഇപ്പോൾ ഇവിടെ ഉണ്ടോ അതോ പുറത്ത് പോയോ . ഒന്നും അറിയാൻ വയ്യ എന്തായാലും ഞാൻ ചേച്ചിയെ വിളിക്കാൻ തീരുമാനിച്ചു. ഞാൻ എന്റെ ഡയറി എടുത്തു. ചേച്ചിയുടെ നമ്പർ തിരഞ്ഞു. ചേച്ചിയുടെ പേരിന് നേരെ നാല് നമ്പർ ഉണ്ടായിരുന്നു. ഞാൻ ഓരോ നമ്പറിലും ട്രൈ ചെയ്‌തു. ഒടുവിൽ ചേച്ചിയെ ലൈനിൽ കിട്ടി.
" ഹലോ ചേച്ചി "
" പറ മോളെ "
" ചേച്ചി ഞാൻ ഇപ്പോൾ നിങ്ങളുടെ വില്ലയുടെ അടുത്ത് ഉണ്ട് ഇപ്പോൾ അവിടെ ആരെങ്കിലും ഉണ്ടാകുമോ "
" എന്റെ ബ്രദർ ഉണ്ടാകും ചിലപ്പോൾ.... എന്താ പ്രവീണ കാര്യം "
ഞാൻ ചേച്ചിയോട് കുറച്ച് നാൾ ബാംഗ്ലൂർ നിൽക്കേണ്ടി വരും എന്ന് മാത്രം പറഞ്ഞു .
" പ്രവീണ നീ വേറെ നോക്കുന്നതായിരിക്കും നല്ലത് .. എന്റെ ബ്രദർ ഇപ്പോൾ അവിടെ ഉണ്ട് ... അവൻ അവിടെ തന്നെ ആണോ താമസം എന്ന് എനിക്ക് അറിയില്ല.... പക്ഷെ ബാംഗ്ലൂർ ഉണ്ടെങ്കിൽ അവൻ അങ്ങോട്ട് പോകൻ ചാൻസ് ഉണ്ട് "
" അപ്പോൾ..... ഇപ്പോൾ ബ്രദർ അവിടെ ഇല്ലെങ്കിൽ ഞാൻ അവിടെ സ്റ്റേ ചെയ്തോട്ടെ "
ഫ്രീ അയി ഒരു വീട് താമസിക്കാൻ കിട്ടിയാൽ അത്രയും നല്ലത് എന്ന് വിചാരിച്ചു ഞാൻ
💬 Comments
View all comments