0%

Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]

Author : danmee Read All Parts 3.1K

ചേച്ചിയെകുറിച്ച്  ഓർമ  വന്നത്.  മോളി വർഗീസ്  ഞങളുടെ  സൂപ്പർ സിനിയർ  .കോളേജിലെ ഒരു താരമായിരുന്നു.  ചേച്ചിയും ഞാനും നല്ല കൂട്ട് ആയിരുന്നു. ചേച്ചി പാസ്സ് ഔട്ട് അയി പോയപ്പോൾ  ചേച്ചി അവരുടെ  വില്ലയിൽ വെച്ച് നമ്മുക്ക് എല്ലാം പാർട്ടി തന്നിരുന്നു.  ചേച്ചി ഇപ്പോൾ ഇവിടെ ഉണ്ടോ അതോ പുറത്ത് പോയോ . ഒന്നും അറിയാൻ  വയ്യ  എന്തായാലും ഞാൻ ചേച്ചിയെ വിളിക്കാൻ തീരുമാനിച്ചു.  ഞാൻ എന്റെ ഡയറി എടുത്തു. ചേച്ചിയുടെ നമ്പർ തിരഞ്ഞു. ചേച്ചിയുടെ പേരിന് നേരെ നാല് നമ്പർ ഉണ്ടായിരുന്നു. ഞാൻ ഓരോ നമ്പറിലും ട്രൈ ചെയ്‌തു. ഒടുവിൽ ചേച്ചിയെ ലൈനിൽ കിട്ടി.

" ഹലോ  ചേച്ചി "

" പറ മോളെ "

" ചേച്ചി ഞാൻ  ഇപ്പോൾ നിങ്ങളുടെ വില്ലയുടെ അടുത്ത് ഉണ്ട്‌  ഇപ്പോൾ അവിടെ  ആരെങ്കിലും ഉണ്ടാകുമോ "

" എന്റെ ബ്രദർ ഉണ്ടാകും ചിലപ്പോൾ.... എന്താ പ്രവീണ  കാര്യം "

ഞാൻ  ചേച്ചിയോട് കുറച്ച് നാൾ ബാംഗ്ലൂർ നിൽക്കേണ്ടി വരും എന്ന് മാത്രം പറഞ്ഞു .

" പ്രവീണ  നീ  വേറെ  നോക്കുന്നതായിരിക്കും നല്ലത്  .. എന്റെ ബ്രദർ ഇപ്പോൾ അവിടെ ഉണ്ട്‌  ... അവൻ അവിടെ തന്നെ ആണോ താമസം  എന്ന് എനിക്ക് അറിയില്ല.... പക്ഷെ ബാംഗ്ലൂർ ഉണ്ടെങ്കിൽ അവൻ അങ്ങോട്ട്  പോകൻ ചാൻസ്  ഉണ്ട്‌ "

" അപ്പോൾ..... ഇപ്പോൾ  ബ്രദർ അവിടെ  ഇല്ലെങ്കിൽ  ഞാൻ അവിടെ  സ്റ്റേ ചെയ്തോട്ടെ "

ഫ്രീ  അയി  ഒരു വീട് താമസിക്കാൻ കിട്ടിയാൽ  അത്രയും നല്ലത്  എന്ന് വിചാരിച്ചു ഞാൻ 

💬 Comments

View all comments