0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.2K

സംശയം അവൾക്കുണ്ടായി…

ഏയ്… ….

അവനാണല്ലോ , ആദ്യം അതൊക്കെ അവഗണിച്ചത്…

പലവിധ ചിന്തകളോടെ രമ്യ അന്നങ്ങനെ വൈകുന്നേരം ആക്കിത്തീർക്കുകയായിരുന്നു…

അവൾ ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോൾ അച്ചു, അവളെ കാത്തുനിൽപ്പുണ്ടായിരുന്നു…

“ എന്തുപറ്റി……? സാധാരണ പത്തു പ്രാവശ്യം വിളിക്കേണ്ടതാണല്ലോ…”

“ കയറ്… അതൊക്കെ സസ്പെൻസാ…….”

രമ്യ കയറിയതും അച്ചു സ്കൂട്ടി എടുത്തു…

ഒരു വുമൺസ് ബ്യൂട്ടിക്കിലേക്കാണ് അവൻ വണ്ടി വിട്ടത്…

ഷോപ്പിനു മുൻപിൽ വണ്ടി നിർത്തിയതും രമ്യ ഇറങ്ങി…

“എന്താ പരിപാടി…?”

“സസ്പെൻസാണെന്നേ…….”

“നീ കളി വിട് ചെക്കാ…….”

“ കളിയൊന്നുമല്ലെന്ന്……. രണ്ടു ജോഡി ചുരിദാർ അമ്മയ്ക്ക് എടുക്കാം… അതിൽ കൂടുതൽ പാടില്ല….”

“ അതിന് പൈസയെവിടെ…?”

“ ഞാൻ കൊടുക്കും….”

“എനിക്കു ദേഷ്യം വരുന്നുണ്ട്… നീ കാര്യം പറ… “

“ വീട്ടിലെത്തിയിട്ട് പറയാം…….”

“എങ്കിൽ പറഞ്ഞിട്ടു വാങ്ങാം… ….”

“അമ്മ, വാങ്ങുന്നുണ്ടോ ഇല്ലയോ……?”

“ നീ കാര്യം പറയുന്നുണ്ടോ ഇല്ലയോ…....?”

“ വീട്ടിൽ ചെന്നിട്ടു പറയാമെന്ന്…….”

“എങ്കിൽ പറഞ്ഞിട്ടു വാങ്ങാമെന്ന്…….”

“ ദേ… ആളുകൾ ശ്രദ്ധിക്കുന്നു… ….”

അച്ചു, ചുറ്റിനും നോക്കി പറഞ്ഞു…

“നീ പൈസ എവിടെ നിന്ന് കിട്ടി എന്ന് പറ, …?

രമ്യ ദേഷ്യപ്പെട്ടു…

“ ഏതായാലും അപ്പനേപ്പോലെ കട്ടോണ്ട് വന്നതൊന്നും അല്ല…….”

കടിച്ചമർത്തിയാണ് അച്ചു അത് പറഞ്ഞത്…

രമ്യ , ഒരു നിമിഷം വിളറിയ മുഖത്തോടെ അവനെ നോക്കി… പിന്നെ പറഞ്ഞു…

“വണ്ടി, വീട്ടിലേക്ക് വിട്…….”

വീടെത്തും വരെ ഇരുവരും നിശബ്ദരായിരുന്നു…

വാതിൽ തുറന്ന് ആദ്യം അകത്തു കയറിയത് രമ്യയാണ്…

പിന്നാലെ കയറാൻ തുടങ്ങിയ , അച്ചുവിനെ അവൾ വാതിൽപ്പടിയിൽ

💬 Comments

View all comments