0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.2K

തടഞ്ഞു…

അച്ചു, അവളുടെ മുഖത്തേക്ക് നോക്കി…

“നിന്റെ കയ്യിൽ കാശ് ഉണ്ടോ……..?”

“ഉം…….”

“എവിടുന്നു കിട്ടി…… ?”

“ ഒരു വഴിക്കു കിട്ടിയതാന്ന്… “

അച്ചുവിനും ദേഷ്യം വന്നു…

“ ഒരു കള്ളന്റെ കൂടെ മൂന്നാലു കൊല്ലം കഴിഞ്ഞവളാ ഞാൻ… അതിന്റെ വിഷമം എനിക്കറിയാം… …. സത്യം പറഞ്ഞോ… “

“ ഞാൻ പറഞ്ഞില്ലേ… കട്ടതൊന്നും അല്ലെന്ന്…….”

“ പിന്നെ പറഞ്ഞാൽ എന്താ കുഴപ്പം… ?”

“ ഞാൻ അമ്മയ്ക്ക് ഒരു സർപ്രൈസ് തരാൻ നോക്കി… അത്രേയുള്ളൂ……”

“എന്ത് സർപ്രൈസ്…….?”

അച്ചു, ഫോണെടുത്ത് ഗ്യാലറിയിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് അവളെ കാണിച്ചു…

“ഇയാളെ അറിയുമോ……?”

“ ഞാനെങ്ങനെ അറിയാനാ… ?”

“സൂക്ഷിച്ചു നോക്ക്......”

അച്ചു അവളോട് ചേർന്നു നിന്ന് പറഞ്ഞു…

രമ്യ ഫോണിലേക്ക് നോക്കി…

അച്ചുവും മറ്റൊരു യുവാവും കൂടെയുള്ള സെൽഫിയാണത്…

കൂടെയുള്ളയാളെ പരിചയമുള്ളതു പോലെ രമ്യയ്ക്കും ഇത്തവണ തോന്നി…

“ മനസ്സിലായോ……....?”

രമ്യ ഫോണിൽ ശ്രദ്ധിച്ചതല്ലാതെ മിണ്ടിയില്ല…

“ എന്നാൽ ഞാൻ പറയാം… ഹാഷിർക്കാ… പുള്ളിയുടെ അക്കൗണ്ടും എസ്.കെ. വെഡ്ഡിംഗ് മാളിന്റെ അക്കൗണ്ടും ഞാൻ ഇൻസ്റ്റയിൽ ഫോളോ ചെയ്തിരുന്നു… ഇന്ന് അമ്മയെ ഇറക്കി ചെല്ലുമ്പോൾ പുള്ളിയുടെ മുന്നിൽ ഞാൻ ഭാഗ്യത്തിന് പെട്ടു. “

രമ്യ അത്ഭുതത്തോടെ അവനെ നോക്കി…

“ ക്യാഷ് ചലഞ്ച്… 500 ന്റെ 38 എണ്ണം എണ്ണിയെടുക്കാൻ പറ്റി..”

ഇടതു വശത്തെ പാന്റിന്റെ പോക്കറ്റിൽ നിന്ന് ക്യാഷ് എടുക്കുന്നതിനൊപ്പം അവൻ വലതു കൈ കൊണ്ട് രമ്യയെ ചേർത്തു പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു…

“ദാ…. എണ്ണിനോക്ക്…….”

അച്ചു , അവളുടെ കയ്യിലേക്ക്

💬 Comments

View all comments