Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]
പണം വെച്ചു കൊടുത്തു…
രമ്യ വിശ്വാസം വരാതെ കയ്യിലിരിക്കുന്ന കാശിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി…
“ഇപ്പോഴും വിശ്വാസമായില്ലേ… എങ്കിൽ അയാളുടെ അക്കൗണ്ടിൽ വീഡിയോ വരുമ്പോൾ വിശ്വസിച്ചാൽ മതി……”
അച്ചു, അവളുടെ കയ്യിൽ നിന്ന് പണം പിടിച്ചു വാങ്ങി…
“ ഇത് അവിടുന്ന് പറഞ്ഞാൽ പോരായിരുന്നോ…?”
രമ്യ ചിരിച്ചു…
“അപ്പോ സന്തോഷം കൊണ്ട് എനിക്ക് അമ്മയെ കെട്ടിപ്പിടിക്കാൻ പറ്റുമോ……?”
അച്ചു ഒന്നു കൂടി അവളെ ചേർത്തു നിർത്തി…
“ അല്ലെങ്കിൽ തന്നെ നമ്മൾ കാമുകീകാമുകൻമാരാണെന്നാ എല്ലാവരും പറയുന്നത്……”
അച്ചു ചിരിയോടെ പറഞ്ഞു…
“പോടാ……..”
രമ്യയും ചിരിച്ചു…
അവളുടെ മുഖം ചുവന്നത് അച്ചു ശ്രദ്ധിച്ചു…
“കണ്ടോ… കണ്ടോ …… നാണം……”
“ നീ പോടാ അവിടുന്ന്….’
രമ്യ പറഞ്ഞൊഴിഞ്ഞു…
അന്നത്തെ സായാഹ്നം മനോഹരമായിരുന്നു…
കാപ്പികുടി കഴിഞ്ഞ ശേഷം രമ്യ കുളിക്കാനിറങ്ങി…
അച്ചു തലേന്നത്തെ പാചക വീഡിയോ എഡിറ്റ് ചെയ്യുന്ന ജോലിയിൽ വ്യാപൃതനായി…
ക്യാഷ് ചലഞ്ചൊക്കെ വെറും തട്ടിപ്പായിരുന്നു എന്നാണ് രമ്യ കരുതിയിരുന്നത്…
പക്ഷേ, ഇപ്പോൾ…….?
സോഷ്യൽ മീഡിയ നല്ല രീതിയിലും ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു…
അല്ലെങ്കിലും നമ്മൾ ഉപയോഗിക്കുന്ന പോലിരിക്കും അതിന്റെ പ്രത്യാഘാതവും…
പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികൾ ഇൻസ്റ്റയിൽ പരിചയപ്പെട്ട് കാടു കയറാൻ പോയ വാർത്തകളൊക്കെ അവൾക്ക് ഓർമ്മ വന്നു…
അതേ സമയം തന്നെ തങ്ങളുടെ അക്കൗണ്ടിൽ വന്ന മോശം കമന്റുകളും അവളുടെ ഓർമ്മയിലെത്തി…
അങ്ങനെയും ആളുകളുണ്ട്… ….
ചിന്തകൾ തിരിയവേ , രാവിലത്തെ സംഭവങ്ങളിലേക്ക് അവൾ വീണ്ടും കറങ്ങിത്തിരിഞ്ഞെത്തി…
ബാത്റൂമിൽ നിന്ന് അവൾ വെറുതെ ബക്കറ്റിലേക്ക് നോക്കി…
കുഴപ്പമില്ല…
വസ്ത്രങ്ങൾ
💬 Comments
View all comments