Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]
കണ്ടിട്ടില്ല… എല്ലാം താനായിരുന്നു…
ഒരാൺകുഞ്ഞ് ജനിച്ചപ്പോൾ വളരെയധികം സന്തോഷിച്ചവളാണ് താൻ..
അവൻ വളർന്നു വലുതായാൽ തന്റെ സങ്കടങ്ങൾ എല്ലാം മാറുമെന്ന് കരുതി…
പക്ഷേ…….?
ഇത്ര നാളും ഇല്ലാതിരുന്ന അവന്റെ മനം മാറ്റത്തിന് എന്തായിരിക്കും കാരണം…?
അതോ ഇതിനു മുൻപ് ഉണ്ടായിരുന്നോ……?
ഉണ്ടായിരിക്കാം…
താൻ തന്നെ അപ്രതീക്ഷിതമായി കണ്ടുപിടിച്ചതാണല്ലോ ഇത്…
എങ്ങനെ ചോദിക്കും…?
എന്ത് ചോദിക്കും…?
എന്തായിരിക്കും അവന്റെ മനം മാറ്റത്തിനു കാരണം…?
താനങ്ങനെ, അവനിങ്ങനെ ഒരു ചിന്ത വരാൻ തരത്തിൽ പെരുമാറിയോ… ?
അതവൻ തെറ്റിദ്ധരിച്ചോ…?
റീൽസുകളിൽ വന്നിട്ടുള്ള മോശപ്പെട്ട കമന്റുകളാണോ ഇതിനൊക്കെ കാരണം…?
അവളുടെ ചിന്ത ആ വഴിക്കും പാഞ്ഞു…
ആകെ ഒരെത്തും പിടിയും കിട്ടാതെ രമ്യ എങ്ങനെയോ ആ ദിവസം വൈകുന്നേരമാക്കി തീർത്തു…
പിറ്റേന്നു മുതൽ ലീവ് പറഞ്ഞിരിക്കുന്നതാണ്…
അതുകൊണ്ടാണവൾ അന്ന് ഉന്തിത്തള്ളി വൈകുന്നേരമാക്കിയത്…
അല്ലെങ്കിൽ ഉച്ചയ്ക്കു മുൻപേ വീട്ടിലെത്തിയേനേ…
എന്തെങ്കിലും സംസാരിക്കാമെന്നു വെച്ചാൽ ഷോപ്പിൽ ഏറ്റവുമടുത്ത ബന്ധമുള്ള ശ്രീകല ലീവിലുമാണ്…
അല്ലെങ്കിൽ തന്നെ ഇതൊന്നും അവളോട് പറയാൻ പറ്റില്ല…
ശൂന്യതയിൽ നിന്ന് ഇല്ലാത്ത വ്യാഖ്യാനങ്ങൾ ചമച്ചു കളയും…
വൈകുന്നേരം പതിവു പോലെ അച്ചു സ്കൂട്ടിയുമായി വന്നു…
അവന്റെ പ്രസന്നമായ മുഖം കണ്ടപ്പോൾ അവളുടെ മനസ്സിലെ മറ്റു ചിന്തകളെല്ലാം മാഞ്ഞു…
“എന്ത് തീരുമാനിച്ചു……?”
അച്ചു ചോദിച്ചു…
“എന്ത്… ?”
“ ലീവ് കിട്ടിയോ… ….?”
“ കിട്ടിയെങ്കിൽ…….?”
രമ്യയ്ക്കും ചിരി വന്നു തുടങ്ങി…
“ ന്നാ… എനിക്കും കിട്ടി……”
അച്ചുവും ചിരിച്ചു…
“ എങ്കിൽ ഡ്രസ്സെടുത്താലോ… ?”
“അതൊന്നും വേണ്ടടാ… ആവശ്യത്തിൽ കൂടുതൽ വീട്ടിലിരിപ്പുണ്ട്……”
പറഞ്ഞിട്ട് രമ്യ സ്കൂട്ടിയുടെ പിന്നിലേക്ക് കയറി…
അച്ചു മുന്നിലിരുന്ന്
💬 Comments
View all comments