0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.4K

നാളത്തെ യാത്രയെക്കുറിച്ച് പറയുന്നുണ്ടായിരുന്നുവെങ്കിലും രമ്യയുടെ ചിന്ത മറ്റൊന്നായിരുന്നു…

ഇനി റീൽസൊക്കെ പതിയെ നിർത്തണം…

ഒറ്റയടിക്കു നിർത്തിയാൽ അവനു വിഷമമായേക്കും…

ഇപ്പോഴിക്കണ്ടതൊക്കെ അവന്റെ പ്രായത്തിന്റെ ചപലതയായിട്ടു കണ്ടാൽ മതിയെന്നു അവളുടെ മനസ്സു പറഞ്ഞു…

വീട്ടിലെത്തിയ ശേഷം എല്ലാം പതിവു പോലെയായിരുന്നു…

“എങ്ങനെയാ പോകുന്നത്…? എപ്പോഴാ പോകുന്നത്…?”

അത്താഴ ശേഷം ഫോണിൽ കുത്തിയിരിക്കുന്ന അച്ചുവിനോടായി രമ്യ ചോദിച്ചു…

“ രാത്രി പോകാം… ഞാൻ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് ട്രാൻസ്പോർട്ടിൽ… “

അച്ചു ചിരിച്ചു…

“ആഹാ… ….”

വിനോദയാത്രകളൊന്നും ജീവിതത്തിലധികം ഉണ്ടായിട്ടില്ലായെങ്കിലും വലിയ സന്തോഷമൊന്നും രമ്യയ്ക്ക് ഉള്ളിൽ തോന്നിയിരുന്നില്ല…

പല തവണ അവനെ ശ്രദ്ധിച്ചപ്പോഴും അവൻ ഫോണിൽ തന്നെയായിരുന്നു..

ഒടുവിൽ ഉറക്കം വന്നപ്പോൾ അവൾ എഴുന്നേറ്റു മുറിയിലേക്കു പോയി…

പിറ്റേന്ന് രണ്ടു പേരും വൈകിയാണ് എഴുന്നേറ്റത്…

യാത്രയ്ക്കുള്ള ഒരുക്കങ്ങളായിരുന്നു…

ഡ്രസ്സുകളും കോട്ടും സ്വറ്ററും എല്ലാം റെഡിയാക്കുകയും വീടും പരിസരവും വൃത്തിയാക്കിയിടുകയും ചെയ്തു…

ഇനി അടുത്ത കാലത്തൊന്നും ലീവ് കിട്ടില്ലെന്ന് രമ്യയ്ക്ക് അറിയാമായിരുന്നു…

പത്തരയ്ക്കായിരുന്നു ബസ്സ്…

അത് സ്റ്റാൻഡിൽ വന്നപ്പോൾ പതിനൊന്നു കഴിഞ്ഞു…

സീറ്റിംഗ് ആളുകൾ തന്നെ ബസ്സിൽ ഉണ്ടായിരുന്നില്ല…

ബാഗുകൾ ബർത്തിൽ വെച്ച ശേഷം, ഇരുവരും റിസർവേഷൻ സീറ്റിലിരുന്നു…

രണ്ടു പേർക്കിരിക്കാനുള്ള റോ ആയിരുന്നു അത്…

ബാക്ക് ലിഫ്റ്റ് സീറ്റായതിനാൽ ഇരുവരും കുറച്ചു കഴിഞ്ഞ് ഉറങ്ങിത്തുടങ്ങി…

നീലഗിരിയിലേക്ക് എത്തുന്തോറും ഗ്ലാസ്സിനുള്ളിലൂടെയും തണുപ്പ് കയറിത്തുടങ്ങി..

ഇടയ്ക്ക് , ചായ കുടിക്കാൻ ബസ്സ് നിർത്തിയപ്പോൾ രമ്യയും അച്ചുവും ഓവർകോട്ട്‌ എടുത്തു ധരിച്ചു…

പുലർച്ചെയോടു കൂടി ബസ്സ് ഊട്ടി സ്റ്റാൻഡിലെത്തി…

ബസ്സിൽ നിന്ന് ഇറങ്ങിയതും ഇരുവരെയും തണുപ്പു പിടികൂടിത്തുടങ്ങിയിരുന്നു…

സ്റ്റാൻഡിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു…

💬 Comments

View all comments