0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.4K

അല്ലെങ്കിലും അവിടം ഉണർന്നു വരുമ്പോൾ ഒൻപതു പത്തുമണിയോളമാകും…

ഗൂഗിളിൽ സേർച്ച് ചെയ്തു വെച്ചിരുന്ന ഒരു ഹോട്ടലിലേക്കാണ് അച്ചു ഓട്ടോറിക്ഷ വിളിച്ചത്…

സീസൺ ആയതിനാൽ അവിടെ മുറിയൊന്നും ഒഴിവില്ലെന്ന് റിസപ്ഷനിലിരുന്ന തമിഴൻ പയ്യൻ കോട്ടുവായിട്ടു കൊണ്ടു പറഞ്ഞു…

മലയാളികളേപ്പോലെ ഏതായാലും തമിഴൻ പയ്യൻ അവരെ തുറിച്ചു നോക്കിയില്ല…

ഒൻപതു മണിയാകുമ്പോൾ ഒരു മുറി ഉണ്ടാകുമെന്നും അവൻ കൂട്ടിച്ചേർത്തു…

ഏതായാലും അമ്മയേയും കൊണ്ട് നിലവാരമില്ലാത്ത ലോഡ്ജിൽ പോകാൻ താല്പര്യമില്ലാത്ത സ്ഥിതിക്ക് അച്ചു, ആ റൂം ബുക്ക് ചെയ്ത് അഡ്വാൻസും കൊടുത്തു…

നേരം വെളുത്തു തുടങ്ങിയിരിക്കുന്നു…

ഹോട്ടലിനോടു ചേർന്നുള്ള കോഫീഷോപ്പിൽ കയറി അവർ ഓരോ കാപ്പി കുടിച്ചു…

സ്വറ്റർ ധരിച്ചിരുന്നുവെങ്കിലും ഇരുവരെയും വിറയ്ക്കുന്നുണ്ടായിരുന്നു…

“നല്ല തണുപ്പ്….”

കൈകൾ കൂട്ടിത്തിരുമ്മുന്നതിനിടയിൽ രമ്യ പറഞ്ഞു…

കോഫീഷോപ്പിനോടു ചേർന്നുള്ള ഒരു ചെറിയ കടയിൽ നിന്ന് അച്ചു പല്ലുതേയ്ക്കാൻ ബ്രഷും പേസ്റ്റും കുളിക്കാൻ സോപ്പും വാങ്ങി…

ഒൻപതുമണിയെന്നു റിസപ്ഷനിൽ പറഞ്ഞാലും മുൻപുള്ള ഗസ്റ്റുകളുടെ ചെക്കൗട്ടും ക്ലീനിംഗും കഴിഞ്ഞ് പത്തുമണിയായി റൂം കിട്ടിയപ്പോൾ…

ബസ്സിലെ ഇരുന്നുള്ള ഉറക്കം ശരിയാകാത്തതിനാൽ ഇരുവർക്കും നല്ല ക്ഷീണമുണ്ടായിരുന്നു…

ലാവണ്ടർ എയർഫ്രഷ്നറുടെ മണമായിരുന്നു റൂമിൽ…

ഒരു ഡബിൾകോട്ട് ബഡ്ഡ്…

അതിൽ വെളുത്ത വിരിയിട്ടിരിക്കുന്നു.

രണ്ടു പില്ലോയിലും വെളുത്ത വിരി തന്നെ…

ഒരു ചെറിയ ടേബിൾ…

രണ്ടു കസേര…

ഒരു ടെലിവിഷൻ…

ഒരു മൾട്ടിവുഡ് ഭിത്തിയലമാര..

അത്രയുമായിരുന്നു മുറിയിലുണ്ടായിരുന്നത്…

അച്ചു, അതെല്ലാം ഫോണിൽ ഫോട്ടോയായും വീഡിയോയായും എല്ലാം പകർത്തുന്നത് കണ്ടുകൊണ്ട് രമ്യ കട്ടിലിലേക്കിരുന്നു…

“ഇതിൽ ഒരു കട്ടിലേ ഉള്ളോ… ?”

“എന്തിനാ വേറെ കട്ടിൽ……? ഇത് വലുതല്ലേ… ?”

അച്ചു തിരിച്ചു ചോദിച്ചു…

രമ്യയ്ക്ക് മറുത്തൊന്നും

💬 Comments

View all comments