0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.6K

ബഹളം…

ലേക്കിനപ്പുറം നീലഗിരിക്കുന്നുകളാണ്…

സൂര്യൻ പത്തുമണിയായിട്ടും തെളിഞ്ഞു വരുന്നതേയുള്ളൂ…

അവിടെയും പാസ്സിനു പുറമേ ഫോട്ടോഗ്രാഫി ഫീ ചെയ്യണമായിരുന്നു…

സാധാരണ വൈകുന്നേരം ആണ് തിരക്കെങ്കിലും ബോട്ടു സർവ്വീസ് തുടങ്ങിയിരുന്നു…

മൂന്നാമത്തെ സർവ്വീസിലാണ് അച്ചുവിനും രമ്യയ്ക്കും ഇരിപ്പിടം കിട്ടിയത്…

ബോട്ടാകെ ബഹളമയമായിരുന്നു…

ഊട്ടിയിലെ നേരിയ മഞ്ഞുകാറ്റിൽ തടാകത്തിലെ യാത്ര ഉല്ലാസഭരിതമായിരുന്നു…

തടാകത്തിലേക്ക് വീണുകിടന്നിരുന്ന മരക്കമ്പുകളിൽ കൊക്കുകളും പൊൻമാനും , പേരറിയാത്ത ഏതൊക്കെയോ പക്ഷികളും ഇര തേടി ഇരിക്കുന്നു…

ഇണക്കുരുവികളുടെ ഒരു ചിത്രം അച്ചു തന്റെ ഫോണിലെടുത്തു…

ബോട്ടിലുള്ളവരും ഫോട്ടോയും സെൽഫിയും എടുക്കുന്ന തിരക്കിലായിരുന്നു…

തടാകം ഒന്നു ചുറ്റിയ ശേഷം ബോട്ട് തിരികെയെത്തി…

“ കുതിരപ്പുറത്ത് ഒന്ന് കയറിയാലോ അമ്മേ…?”

“പിന്നേ… എനിക്കു പേടിയാ…”

രമ്യ തടസ്സം പറഞ്ഞു.

“എന്തിനാ പേടി… ഞാനേതായാലും കേറാൻ പോകുവാ… “

“അച്ചൂ… വെറുതെ ആവശ്യമില്ലാത്ത പണിക്കൊന്നും പോണ്ട… അതിന്റെ മുകളിൽ നിന്ന് മറിഞ്ഞു വീഴും……”

“അമ്മ വാ…, ഒന്നു പോയി നോക്കാമെന്ന്… ….”

അച്ചു അവളുടെ കൈ പിടിച്ചു വലിച്ചു…

വലിയ പൊക്കമൊന്നും ഇല്ലാത്ത ഒരു കുതിരയുടെ അടുത്തേക്കാണ് അവൻ അവളെ വലിച്ചുകൊണ്ടു പോയത്…

കുതിരക്കാരനും ഒരു കുള്ളനായിരുന്നു…

അറിയാവുന്ന തമിഴ് വെച്ചു , അയാളോട് അച്ചു സംസാരിക്കാൻ തുടങ്ങിയതും അയാൾ മലയാളം പറഞ്ഞു തുടങ്ങി…

സംസാരം കേട്ടതും പുല്ലു തിന്നുകൊണ്ടിരുന്ന കുതിര ഒന്നു തിരിഞ്ഞു നോക്കി…

‘തനിക്കുള്ള ഗസ്റ്റ് വന്നിരിക്കുന്നു…’

കുതിര മനസ്സിൽ പറഞ്ഞു…

പിന്നെ ലേലം ഉറപ്പിക്കലായിരുന്നു…

കുതിരയുടെ വിലയിൽ തുടങ്ങിയ ലേലം മുതിര വില എത്തിയതും അതിനൊരു പരിഹാരമുണ്ടായി…

കുതിരക്കാരൻ സിഗ്നൽ കൊടുത്തതും കുതിര പരമാവധി താഴ്ന്നു നിന്നു…

രമ്യയെ

💬 Comments

View all comments