Chapter Title : ദീപ 13 [Jithu]
എതിരെ ഇപ്പോൾ എന്തെങ്കിലും ചെയ്താൽ അത് നിനക്ക് തന്നെ തിരിച്ച് വരും.
അരുൺ: പിന്നെ ഞാൻ എന്ത് ചെയ്യണം. ഇതൊക്കെ അറിഞ്ഞുകൊണ്ട് ഞാൻ അവളുടെ കൂടെ ഒന്നും അറിയാത്ത ഒരു മണ്ടനെ പോലെ നടക്കണം എന്നാണോ പറയുന്നത്.
റോഷൻ: പെട്ടെന്ന് ഒരു എടുത്ത് ചാടി തീരുമാനം ഒന്നും എടുക്കരുത്. എന്നാണ് ഉദ്ദേശിച്ചത്.
അരുൺ: ഒരു കാര്യം ചോദിക്കട്ടെ…. നിങ്ങൾക്ക് എങ്ങനെ മനസിലായി ദീപയുടെ കള്ളത്തരങ്ങൾ അനുവിന് അറിയാം എന്ന്?
മിഥുൻ: അത് ശരത്തിന്റെ ഫ്രൻഡ്സ് ജെഫിന് ഒരു വീഡിയോ കൊടുത്തു . ഇ പെൻഡ്രൈവിൽ അതുണ്ട്. വീട്ടിൽ എത്തിയതിന് ശേഷം സമയം കിട്ടുമ്പോൾ നോക്കിയാൽ മതി.
പിന്നെ ഒരു കാര്യം എന്ത് തന്നെ കണ്ടാലും ദീപയോട് പ്രതികരിക്കാൻ നിൽക്കരുത്.
റോഷൻ: ശരിയ. നമുക്ക് ഉടൻ തന്നെ ഇതിനൊരു പരിഹാരം കണ്ട് പിടിക്കണം.
ഇത്രയും വലിയ ദുരനുഭവം ഉണ്ടായിട്ടും എതിർത്തൊന്ന് പ്രതികരിക്കാൻ പോലും കഴിയാതെ നിസഹായനായി നിൽക്കുവാൻ മാത്രമെ ഇപ്പോൾ സാധിക്കുള്ളൂ എന്ന ഉത്തമ ബോധത്തോടെ ഞാൻ വീട്ടിലേക്ക് തിരിച്ചു.
ഫ്ലാറ്റിൽ എത്തിയപ്പോൾ ദീപ ഫുഡ് എല്ലാം റെഡി ആക്കിയിരുന്നു.
ദീപ: ഞാൻ ഇട്ടിരിക്കുന്ന ഡ്രസ് കൊള്ളാമോ ? എനിക്ക് ചേരുന്നുണ്ടോ?
അരുൺ: എന്താ ഇപ്പോ ഇങ്ങനെ ഡ്രസ് ചെയ്യാൻ കാരണം.

ദീപ: അനു ആണ് പറഞ്ഞത് ഇങ്ങനെയൊക്കെ ഡ്രസ്സ് ചെയ്യാൻ നിർബദ്ധിച്ച് എടുത്തത് ആണ്.
അരുൺ: എന്ത് ഇട്ടാലും എനിക്ക് ഒരു പ്രശ്നവും ഇല്ല. എന്നോട് അഭിപ്രായം ചോദിക്കാനും വരണ്ട. പിന്നെ ഞാൻ പുറത്ത് നിന്ന് കഴിച്ചു.
ദീപയോട് ഒന്നും സംസാരിക്കാതെ നേരെ ബെഡ് റൂമിലേക്ക് പോയി.
💬 Comments
View all comments