0%

Chapter Title : ദീപാരാധന 12 [Freddy Nicholas]

Author : Freddy Nicholas Read All Parts 626

കൊള്ളാം.... വൈകീട്ട് തീർച്ചയായും വിളിക്കണം കേട്ടോ....

Ok.... വിളിക്കാം...!!""

അത് കഴിഞ്ഞു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് ഞങ്ങൾ പുറത്തോട്ടിറങ്ങി.

ദീപു നല്ല അടിപൊളി പെർപ്പിൾ കളറിലുള്ള മിഡ്‌ഡിയും ബ്ലാക്കിൽ വൈറ്റ് എംബ്രോയ്‌ഡ്‌റി ഡിസൈൻ ചെയ്ത വസ്ത്രഅലങ്കാരത്തിൽ തിളങ്ങി നിന്നു.

അന്ന്, ഉത്സാഹത്തോടെ പുറത്തേക്ക് പോയെങ്കിലും കാലത്ത് തന്നെ കാലാവസ്ഥ വലിയ സുഖകരമല്ലാത്ത അവസ്ഥയിലാണ് കണ്ടത്.

പക്ഷെ, ഉച്ച ഏകദേശം 12 മണിയോടെ, പുറത്തുള്ള കാലവസ്ഥക്ക് വലിയ വ്യത്യാനം സംഭവിച്ചു. മൂടൽ മഞ്ഞും,, തണുത്ത കാറ്റും നല്ല ശക്തിയോടെ ആഞ്ഞു വീശി... ഒപ്പം ചെറു ചാറ്റൽ മഴയും ആയതോടെ അന്തരീക്ഷത്തിലെ തണുപ്പും ശക്തം.

കാറെടുക്കാതെ, അന്ന് വേറെ കുറെ ടൂറിസ്റ്റുകളുടെ കൂടെ ട്രാവൽറിൽ ട്രിപ്പടിച്ചു പോയത് കൊണ്ട് ട്രിപ്പ് മതിയാക്കാമെന്ന് ഞങ്ങളെ പോലെ തന്നെ ആ ട്രിപ്പ്പിൽ ഉണ്ടായിരുന്ന എല്ലാവരും ഒരേ സ്വരത്തിൽ ട്രാവലർ ഡ്രൈവറോട് അഭ്യർത്ഥിച്ചു.

ആ ട്രിപ്പ്‌ മതിയാക്കി, പോയ സ്ഥലത്തു നിന്നും പെട്ടെന്ന് തിരികെ പുറപ്പെട്ടു. സിറ്റിയിൽ എത്തിയ ട്രാവലർ ഒരു സ്ഥലത്ത് നിറുത്തി, എല്ലാവരും അവിടെ ട്രാവൽ പോയിന്റിൽ ഇറങ്ങി. അവിടെ നിന്നും എന്റെ കാർ എടുത്ത് തിരികെ ഹോട്ടൽ റൂമിലേക്ക് പോയി.

""ഹോ.... നല്ല വിശപ്പുണ്ട്... റോയിച്ചാ... പോകുന്ന വഴിക്ക് തന്നെ എനിക്ക് എന്തേലും വാങ്ങിച്ചു തരണം കേട്ടോ.....""

""എത്തരത്തിലുള്ള വിശപ്പാ...??""

""പോടാ... വിടുന്ന്...... കാര്യമായിട്ട് എന്തേലും പറയുമ്പം ഒരു തമാശ....""അവൾ കള്ള പരിഭവം നടിച്ചു.

""അതേടീ... മുത്തേ.... നിനക്ക് എന്നെ തന്നെ തരാം... എടുത്തോ....!!!, ദാഹമുണ്ടോ, ഉണ്ടെങ്കിൽ അതും തരാം ""

""പോ... അവ്ട്ന്ന്... കാര്യം പറയുമ്പോൾ കളിയാക്കണ്ടാ ...??

💬 Comments

View all comments