Chapter Title : ദീപാരാധന 12 [Freddy Nicholas]
ങാ... എല്ലാ തരത്തിലുമുള്ള വിശപ്പും ദാഹവുമുണ്ടെന്ന് കൂട്ടിക്കോ...!""
""ന്നാ.. ശരി... ഇപ്പോഴത്തെ വിശപ്പ് ആദ്യം മാറ്റാം... രണ്ടാമത്തെ വിശപ്പ് എപ്പോഴാ മാറ്റി തരേണ്ടത്..""
""ങാ.... അതിനിപ്പോ, ധ്രുതിയില്ല. ഞാൻ പറയുമ്പം മതി.!""
കാറെടുത്തു തിരിച്ചു വരുന്ന വഴി നല്ല ഹോട്ടലിൽ നിന്നും അവൾക്ക് ഇഷ്ട്ടമുള്ള ചൈനീസ്, ഇന്ത്യൻ, ഭക്ഷണങ്ങൾ വാങ്ങിച്ചു കൊടുത്തു...
എന്ത് ഭക്ഷണം ഞാൻ വാങ്ങിച്ചു കൊടുത്താലും അവൾ അത് ആസ്വദിച്ചു കഴിക്കുന്നത് കാണാൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്...
തണുപ്പിന്റെ ആധിക്യം കൊണ്ട് വേറെ എവിടെയും കയറാതെ ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ നേരെ റൂമിൽ തിരികെ എത്തി.
റൂം ഹീറ്റർ ഉള്ളത് വലിയ ഒരു ആശ്വാസമാണ്, കാരണം പുറത്ത് നിന്നും വന്നാൽ ഉടൻ തണുപ്പിന്റെ കാഠിന്യം മാറ്റാൻ എളുപ്പമാണ്.
ഡ്രെസ്സൊക്കെ മാറിയ ശേഷം ഞാൻ കട്ടിലിൽ വെറുതെ കുറച്ചു നേരം കിടന്നു വിശ്രമിച്ചു.
ദീപു ഫോണിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ടായിരുന്നു...
കുറച്ച് നേരം ഞാനും ഫോൺ നോക്കിയിരുന്നു പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി...
നല്ല തണുപ്പിൽ കമ്പിളിക്കകത്ത് ചുരുണ്ടു കൂടി കിടക്കാൻ ഒരു പ്രത്യേക സുഖമാണല്ലോ...
ദീപു എപ്പോഴോ കുളിക്കാൻ കയറി.
ചെറിയ ഉറക്കം ഉണർന്ന ശേഷം ഞാൻ ഒന്നു ചുറ്റും നോക്കി...
കുളിയൊക്കെ കഴിഞ്ഞ് തലയിൽ ഒരു വെളുത്ത ടവ്വൽ കെട്ടി അതോടൊപ്പം ഒരു ബാത്ത്സ്യുട്ടും ധരിച്ചു ടേബിളിന് സമീപം എന്തോ ചെയ്യുന്ന ദീപുവിനെ ആണ് ഞാൻ കണ്ടത്.
നോക്കിനിൽക്കെ അവൾ ചായക്കപ്പുമെടുത്ത് എന്റെ അടുത്തേക്ക് വന്നു.
യഥാർത്ഥത്തിൽ എന്റെ അടുത്തേക്ക് നടന്നടുക്കുന്ന ദീപുവിനെ കണ്ടു ഞാൻ നോക്കിയിരുന്നു.
ചായക്കപ്പ് ഞാൻ കിടന്നതിന്റെ അടുത്ത്
💬 Comments
View all comments