0%

Chapter Title : ദീപാരാധന 2 [Freddy Nicholas]

Author : Freddy Nicholas Read All Parts 629

പോകാനോ, ബീച്ചിലോട്ടോ, പാർക്കിലൊട്ടൊ, എവിടെയാന്ന് വച്ചാ കൊണ്ടുപോകാൻ.""

""എനിക്ക് ദീനം അധികമായപ്പോ എന്നെ നോക്കാനെന്നും പറഞ്ഞിട്ട് വിളിച്ചു കൊണ്ടു വന്നിട്ട് ഒത്തിരി ദിവസായില്ലേ ഇപ്പൊ...??""

""എന്നിട്ട് അതിന് എന്തെങ്കിലും ഒരു നേരം പോക്ക് ഉണ്ടോ ഇവിടെ...?? ബോറടിച്ചു തുടങ്ങീട്ടുണ്ടാകും എന്റെ കുട്ടിക്ക്...""

""അമ്മച്ചീ, ഒന്നും മനസ്സിലാകാത്തത് പോലെ സംസാരിക്കരുത്... ഇതൊന്നും അറിയാഞ്ഞിട്ടോ മനസ്സിലാവാഞ്ഞിട്ടോ അല്ല, ഞാൻ ഇത്തിരി തിരക്കിലായത് കൊണ്ടല്ലേ...??""

അല്ലേലും അമ്മച്ചി അങ്ങനെയാ മൂത്ത മോന്റെ ഭാര്യയോട് അങ്ങ് തേനൊലിക്കുന്ന സ്നേഹമാ... അതിന്റെ രഹസ്യം എന്താണെന്ന് എനിക്കറിയാൻ പാടില്ല.

""നിനക്കതിനൊന്നും സമയമില്ലല്ലോ, ഈ ഭൂലോകത്ത് നീ എന്ന വ്യക്തിക്കേ ജോലിതിരക്കുള്ളൂ... ഈ നാട്ടിലെ കലക്ടർക്ക് പോലും ഉണ്ടാവില്ല നിനക്കുള്ളത്ര തെരക്ക്..""

""അമ്മച്ചിക്ക് ഒന്നും മനസ്സിലാവാഞ്ഞിട്ടാണോ അതോ അഭിനയിക്കുകയാണോ...?? ആഴ്ചയ്ക്ക് ഒരിക്കൽ വരാൻ പറ്റാത്തത് കൊണ്ടാ ഞാൻ രണ്ടാഴ്ച കൂടുമ്പോ ഇങ്ങോട്ട് വരുന്നത്...""

സമയക്കുറവ് നല്ലപോലെ ഉണ്ട് അത് കൊണ്ട് തന്നെയാ ഈ അവസ്ഥ.

ഏതോ പുതിയ പടം വന്നിട്ടുണ്ട് പോലും അവള് പറഞ്ഞു, എന്നാ ആ പടത്തിനെങ്കിലും ഒന്ന് കൊണ്ട് പോകാമായിരുന്നില്ലേ, നിനക്ക് ..??

ആ... എന്നോട് ചേച്ചി പറഞ്ഞാരുന്നു നോക്കാം... ഇന്ന് ഏതായാലും നടക്കില്ല... എനിക്കും സമയം കിട്ടണ്ടേ...?? ഇന്ന് അത്യാവശ്യം വേറെ ചില കാര്യങ്ങളുണ്ട്.. നാളെ നോക്കാം .

ആ... അമാന്തിക്കേണ്ട അവളെയുകൂട്ടി ആ സിനിമക്ക് പോ... ദേ... ആ വടക്കെതിലെ വസന്തയെയും മീരകൊച്ചിന്റെ മൂന്നു പിള്ളാരെയും കൂട്ടി കൊണ്ടു പോ... റൂബിക്കൊരു കൂട്ടവും.

അത്രയും കേട്ടപ്പോ തന്നെ എനിക്ക് എന്റെ കലി ഇരട്ടിച്ചു എങ്കിലും അത് ഞാൻ കടിച്ചമർത്തി.

അവസാനം ഗത്യന്തരമില്ലാതെ

💬 Comments

View all comments