Chapter Title : ദീപാരാധന 2 [Freddy Nicholas]
കൂടെ ദീപുവും ജീവിച്ചു പോയി.
എങ്കിലും ഞങ്ങളുടെ വീട്ടിൽ നിന്നും അവൾക്കനുഭവിക്കേണ്ടി വന്നത്രയും ഏതായാലും കാണില്ല എന്നെനിക്കറിയാം
ഇടയ്ക്കിടെ ഞാൻ ദീപുവിനെ സന്ദർശിക്കാൻ ആന്റിയുടെ വീട്ടിൽ പോകുമായിരുന്നു..
എന്നെ കണ്ടാൽ ഉള്ള സന്തോഷം ഒഴിച്ചാൽ അവൾ അപ്പോഴും ഹാപ്പി ആയിരുന്നില്ല എന്നെനിക്ക് മനസ്സിലായി.
എങ്കിലും ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമായിരുന്നു.
എനിക്ക് ചെറിയ ജോലിയൊക്കെ കിട്ടിയതിനു ശേഷം ഞാൻ അവൾക്കായുള്ള ചിലവിന്റെ കാശ്, ആന്റീടെ കൈയ്യിൽ കൊടുക്കുമായിരുന്നു.
പിന്നെ.. അത്യാവശ്യ കാര്യങ്ങൾക്കായി ചെറിയ പോക്കറ്റ് മാണി അവളുടെ കൈയിലും കൊടുത്ത് മടങ്ങും.
ഞങ്ങളുടെ സ്വന്തം വീട്ടിൽ ഉള്ളപ്പോൾ ശൈശവത്തിലും, ബാല്യത്തിലും ഒക്കെ അവളുടെ അച്ഛനും അമ്മയും ഒക്കെ ഞാനായിരുന്നു...
എന്തിനും ഏതിനും എന്നെ കൂട്ട് പിടിച്ചു മാത്രമേ അവൾ എന്തും ചെയ്തിട്ടുള്ളു...
ഊണും, ഉറക്കവും എന്ന് വേണ്ട, എപ്പോഴും എന്റെ ഒരു സന്തത സാഹചാരിണി ആയിരുന്നു അവൾ.
എന്തിനേറെ, എന്താവശ്യമുണ്ടെങ്കിലും ആദ്യം അവൾ എന്നോടാണ് പറയാറുള്ളത്.
ഏകദേശം എട്ടാം ക്ലാസ് ആയപ്പോഴേക്കും അവൾ എന്നിൽ നിന്നും അകറ്റപ്പപ്പെട്ടു.
ഞാനുമായുള്ള സമ്പർക്കവും, കൂട്ടുകെട്ടും ഒക്കെ അമ്മച്ചി സാവകാശം വിലക്കി തുടങ്ങി.
ആ ഒരു കാലഘട്ടത്തും ആവശ്യങ്ങൾ പലതും എന്നോട് തന്നെയായിരുന്നു അവൾ അവതരിപ്പിച്ചിരുന്നത്.
വസ്ത്രങ്ങളായാലും, അടി വസ്ത്രങ്ങളായാലും എന്തിനേറെ... അവൾക്ക് മാസാമാസം ആവശ്യമുള്ള സാനിറ്ററി പാടുകൾ പോലും അവൾ പോലുമറിയാതെ അവയൊക്കെ അവളുടെ അലമാരയ്ക്കുള്ളി കൊണ്ടു വയ്ക്കുന്നത് പോലും ഞാൻ ആയിരുന്നു.
ജോലിയോടൊപ്പം പഠിത്തവും കൂടിയായി ഒരുപാട് കഷ്ട്ടപെട്ടിട്ടാണെങ്കിലും ഞാൻ എന്റെ ഉപരി പഠനം പൂർത്തിയാക്കി. ഡിഗ്രി സർട്ടിഫിക്കറ്റ് കരസ്തമാക്കി.
അതോടെ ജോലി അന്വേഷിച്ചു ഹൈദ്രബാദിലേക്ക്
💬 Comments
View all comments