Chapter Title : ദീപാരാധന 2 [Freddy Nicholas]
കുടുംബത്തിലെ ഒരു ചെറുപ്പക്കാരനുമായി ദീപുന് പ്രണയബന്ധമുണ്ടായി.
അത് പോലും ഞാൻ അറിയുന്നത് വളരെ വൈകിയാണ്... പ്രായത്തിന്റെ ചാപല്ല്യമാവാം എന്ന് കരുതി ഞാൻ അതിനെ നിസ്സാര വൽക്കരിച്ചു.
ഒരുപാട് വിഷമം തോന്നിയ ഒരു സമയമായിരുന്നു അത്... ഒരു കാലത്ത് ഞാൻ എന്ന് വച്ചാൽ ജീവനാണെന്ന്, ചേട്ടായി ഇല്ലങ്കിൽ വേറൊന്നും വേണ്ട എന്ന് പറഞ്ഞ് കൊണ്ടിരുന്ന ദീപു ഒരു സുപ്രഭാതത്തിൽ മറ്റൊരാളുടെ സ്വന്തമായി തീർന്നപ്പോൾ നമുക്കൊക്കെ അവിടെ എന്താണ് പ്രസക്തി.
ശരി... അവളുടെ ജീവിതം അവൾ തന്നെ തിരഞ്ഞെടുത്തു എന്ന് അറിഞ്ഞപ്പോൾ മനസ്സിന്റെ കോണിൽ എവിടെയോ ഒരു വല്ലാത്ത നൊമ്പരം.
മോഹഭംഗമനസ്സുകൾക്കൊന്നും അവിടെ സ്ഥാനമില്ലല്ലോ...
ഒന്നിനും അവകാശവാദമോ, അധികാരഭാവമോ ഇല്ലാത്ത, ഞാൻ എന്ത് പറയാൻ.
അവൾക്ക് വേണ്ടതെല്ലാം, ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവൾക്ക് മുന്നിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു എന്റെ ജോലി...
എന്റെ കടമ പ്രകാരം, എന്റെ കഴിവിന്റെ പരിധിയിലും അതിനുമപ്പുറവും നിന്ന് കൊണ്ട് ഞാൻ അവൾ ആവശ്യപ്പെട്ടതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്. അതൊന്നും നിഷേധിക്കാൻ അവൾക്കും സാധ്യമല്ല.
അതേപോലെ ഒരു ദിവസം അവന്റെ കൂടെ ഇറങ്ങി പോയതും ഒരുമിച്ചു ജീവിക്കാൻ തുടങ്ങി എന്ന വിവരമറിയുന്നത് പോലും ബാംഗ്ളൂരിൽ ഉള്ള എന്റെ ഒരു ഉറ്റ സുഹൃത്ത് പറഞ്ഞിട്ടാണ്.
അപ്പോഴേക്കും ആഴ്ചകൾ കഴിഞ്ഞിരുന്നു... എന്നതാണ് സത്യം.
അവളെ നല്ല നിലയ്ക്ക്, നല്ല തറവാട്ടിലേക്ക് കെട്ടിച്ചയക്കണം, എന്ന മോഹം ഏതൊരു രക്ഷിതാവിനും ഉള്ള പോലെ എന്റെ അമ്മച്ചിക്കും ഉണ്ടായിരുന്നു.
എപ്പോഴും കീരിയും മൂർഖാനും ആയിരുന്നെങ്കിലും, മണിക്കൂറിൽ അഞ്ച് തവണ കോർക്കുമെങ്കിലും നല്ല രീതിയിൽ ഒരു ജക പൊക കല്ല്യാണമായിരുന്നു അവരുടെ മനസ്സിൽ.
ഒന്നിനും അവകാശം
💬 Comments
View all comments