Chapter Title : ദീപാരാധന 2 [Freddy Nicholas]
പോലും ഒരു കാലയളവ് വരെ എന്റെ സഹോദരി സ്ഥാനത്തു നിൽക്കുന്ന ദീപു എന്ന വ്യക്തിക്ക് വേണ്ടി ഉഴിഞ്ഞു വച്ച ആളായിരുന്നു ഞാൻ.
കാലക്രമേണ, ഒരു സഹോദരി എന്നതിലും ഉപരി അവളിൽ ഞാൻ എന്തൊക്കെയോ പ്രത്യേകതകൾ കണ്ടു തുടങ്ങി.
സിംപതിയുടെ മൂടുപടം ഇല്ലാതെ നോക്കിയാൽ മനസ്സിൽ അവളോട് എന്തോ ഒരിഷ്ടം.
അവൾ എനിക്ക് ആരൊക്കെയോ, ആണെന്ന ഒരു ധാരണ.
അവകാശപെടാനില്ലെങ്കിലും, എന്റെ സ്വന്തമാണെന്ന തോന്നൽ, എന്നിൽ എന്റെ ഉള്ളിന്റെ ഉള്ളിൽ മനസ്സിന്റെ കോണിൽ ഉറഞ്ഞു കുടികിടപ്പുണ്ടായിരുന്നു.
പക്ഷെ അത് ഞാൻ ഒരിക്കൽ പോലും അവളുടെ മുന്നിൽ പ്രകടിപ്പിച്ചിരുന്നില്ല.
ഒരു മാരകമായ പാപം ചെയ്യുന്നതിന് തുല്യമാണ് അത്തരം ചിന്ത എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
""ടാ... മോനെ, നമ്മുടെ ദീപു കൊച്ചിനെ നീ നന്നായി നോക്കണേ... അവൾക്ക് നമ്മളൊക്കെയേ ഉള്ളൂ., വേറെ ആരുമില്ല.. അവളെ ഒരിക്കലും കൈവിട്ടു കളയരുത് കേട്ടോ....."" അപ്പൻ അവസാന കാലത്ത് എന്നോടായി എപ്പോഴും പറയുമായിരുന്നു.
സാബുച്ചേട്ടനെ അങ്ങേർക്ക് ഒട്ടും വിശ്വാസമില്ലായിരുന്നു... അവൻ അവന്റെ കാര്യങ്ങൾ മാത്രം നോക്കി നടക്കുന്ന ഒരു സ്വാർത്ഥനാണെന്ന് അപ്പൻ നന്നായി മനസ്സിലാക്കിയിരുന്നു.
എന്തിനും ഏതിനും, അവൾ ചോദിക്കുന്നതിനു മുൻപ് തന്നെ അവളുടെ കൈകളിൽ എത്തിക്കുക എന്നത് എന്റെ ഒരു സന്തോഷം ആയിരുന്നു.
എന്നിട്ടും അവൾ ഈ കടുംകൈ ഞങ്ങളോട് ചെയ്തു എന്നോർത്തപ്പോൾ ദുഃഖം ചില്ലറയൊന്നുമല്ല ഞാൻ ആനുഭവിച്ചത്.
അത് കൊണ്ടൊക്കെ തന്നെയാണ് അമ്മച്ചിക്ക് അവളോട് ഇത്രയും വൈരാഗ്യവും വെറുപ്പും.
ഒരു സുപ്രഭാതത്തിൽ അവൾ അവന്റെ കൂടെ ജീവിതം ആരംഭിച്ചുവെങ്കിലും അവർ തമ്മിൽ നിയമപരമായ വിവാഹം നടന്നിരുന്നില്ല എന്ന ഞെട്ടിക്കുന്ന
💬 Comments
View all comments