0%

Chapter Title : ദീപാരാധന 2 [Freddy Nicholas]

Author : Freddy Nicholas Read All Parts 626

സത്യം ഞാൻ വൈകിയാണ് അറിഞ്ഞത്.

വെറുതെ ഒരു ലിവിങ് ടു ഗെതർ എന്ന് ഒരു പ്രോസീജർ മാത്രമാണ് അവർ തമ്മിൽ ഉണ്ടായിരുന്നത്.

അത് കൊണ്ട് തന്നെ അവൻ... കിഷോർ മരിച്ചപ്പോൾ അവൾക്ക് അവന്റെ രക്ഷിതാക്കളിലിൽ നിന്നും നിയമപരമായ അവകാശങ്ങൾ ഒന്നും തന്നെ കിട്ടിയില്ല, എന്ന് മാത്രമല്ല, അതേപ്പറ്റി സംസാരിക്കാൻ പോയ എന്റെ സുഹൃത്തിനെ അവർ ഭീഷപ്പെടുത്തുകയും ചെയ്തു..

അപ്പോഴാണ് അവന്റെ അച്ഛൻ വാളരെ മോശപ്പെട്ട മനുഷ്യനാണെന്ന കാര്യം ഞാൻ അറിഞ്ഞത്.

സ്വന്തം അച്ഛനമ്മമാരെയും വീട്ടുകാരെയും ധിക്കരിച്ചു വേറൊരു പെണ്ണിനെ കെട്ടി, കൂടെ ജീവിതം ആരംഭിച്ചത് കൊണ്ട് അയാളിൽ നിന്നും ഒരു ചില്ലി കാശ് പോലും കിട്ടില്ലെന്ന്‌ അയാൾ ആദ്യമേ പ്രഖ്യാപിച്ചിരുന്നു.

പൂത്ത പണമുള്ളയാളായത് കൊണ്ട് തന്നെ അഹങ്കാരത്തിന് ഒട്ടും കുറവില്ലായിരുന്നു അയാൾക്ക്.

അത്യാവശ്യം ഗുണ്ടായിസവും ശിങ്കിടികളും മറ്റും ഉള്ള വ്യക്തി... കർണാടകയിലും, കേരളത്തിലും, തമിഴ് നാട്ടിലും ബിസിനസ്സ് ലിങ്ക് ഉള്ള അയാൾക്ക് നമ്മളെ ഒതുക്കാൻ ഒരു പ്രയാസവുമില്ല എന്ന് എനിക്ക് വ്യക്തമായി.

അവളോടുള്ള വൈരാഗ്യവശാൽ സ്വന്തം മകന്റെ ഡെഡ് ബോഡി പോലും അവളെയോ എന്നെയോ കാണിക്കാൻ കൂട്ടാക്കിയില്ല അയാൾ.

സ്ട്രക്ച്ചറിൽ തലയോടെ പുതച്ചു ഒരു വെള്ള തുണിയിൽ പൊതിഞ്ഞ പ്രജ്ഞയറ്റ ശരീരം മാത്രം... അതും ദൂരെ നിന്നും കണ്ടിട്ടാണ് ഞാൻ പോയത്.

അന്ന് രായ്ക്ക് രാമാനം ബാംഗ്ളൂരിൽ നിന്ന് ഫ്‌ളൈറ്റിന് ടിക്കട്ടെടുത്ത ഞാൻ അവളെയും കൊണ്ട് ഞങ്ങളുടെ നാട്ടിലെത്തി.

പിന്നെ നേരെ ഒരു സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കാണ് ഞങ്ങൾ പോയത്.

ആഴ്ചകളോളം ആശുപത്രി കിടക്കയിൽ കിടന്ന ദീപുവിനെ അവസാനം തിരികെ വീട്ടിൽ എത്തിച്ചു.

അന്ന് മുതൽ ഇന്ന്

💬 Comments

View all comments