0%

Chapter Title : ദീപാരാധന 5 ഒരു കുളി അപാരത [Freddy Nicholas]

Author : Freddy Nicholas Read All Parts 1.2K

അമ്മച്ചി ദീപുവിനോട് കയർത്തു..

""മ്മ്മ്... പിന്നെ തൊട്ടു നോക്കണം അവളെ നിങ്ങള്,.. അതൊക്കെ പണ്ട്... ആ പൂതിയങ്ങ് മനസ്സിൽ വച്ചോണ്ടാ മതി... കോപം അങ്ങ് മൂക്കിന്റെ തുമ്പത്താണല്ലോ...??

അപ്രതീക്ഷിതമായി ഞാൻ അമ്മച്ചിയുടെ നേർക്ക് തൊടുത്തു വിട്ട വാക്കുകൾ കേട്ട്, അമ്മച്ചിയും, ദീപുവും ഒരുപോലെ തരിച്ചു നിന്നു.

""ഒന്നടങ്ങമ്മച്ചി...!! അടങ്ങ്...!! ഈയിടെയായി അമ്മച്ചി ഇത്തിരി ഓവറാണ്... ഒരുപാട് പ്രഷർ കൂട്ടണ്ട.. നിങ്ങള്... ഈ വയസാങ്കാലത്ത് ഇതൊന്നും നല്ലതിനല്ല... നിറുത്താറായില്ലേ, ഈ കളി...??"" ഞാൻ അമ്മച്ചിയോട് എതിർത്തു.

""നീ ഒരുത്തനാണ് ഇവളെ ഇത്രയും വഷളാക്കിയത്... കണ്ടില്ലേ അവള് സംസാരിക്കുന്നതിന്റെ ശൈലി...??""

""വയസ്സിനു മൂത്തവരോട് ഇങ്ങനെയാണോടീ സംസാരിക്കണത്..??"" അമ്മച്ചി ദീപുവിനോട് ചോദിച്ചു.

""എന്താ അവള് ചെയ്ത തെറ്റ്...?? എന്റെ മുറിയിലെ ബാത്‌റൂമിൽ കയറി കുളിച്ചതോ...??""

""എന്റെ മുറിയിൽ ഉറങ്ങാൻ പോയതൊന്നുവല്ലല്ലോ, അവള് ഉവ്വോ...?? അതിനുള്ള കാരണവും അവള് ബോധിപ്പിച്ചു... ഇനിയെന്താ നിങ്ങൾക്ക് വേണ്ടത്...?? പിന്നെ എന്തിനാണ് ഇങ്ങനെ കിടന്ന് ചൂടാവണത്.."" ഞാനും വിട്ടുകൊടുത്തില്ല.

""നിറുത്തെടാ... തോന്ന്യവാസി..!! മുതിർന്നവരോട് സംസാരിക്കുന്നത് എങ്ങനെയാന്ന് പഠിച്ചില്ലേ നീയും ഇതുവരെ...???""

""പിന്നെ... വലിയ മൂത്തവര് വന്നേക്കുണു... ആദ്യം സ്വയം സംസാരിക്കാൻ പഠിക്ക്, എന്നിട്ട് മതി എന്നെയും അവളെയും മര്യാദ പഠിപ്പിക്കല്...!!""

""മക്കളായാലും, പേരമക്കളായാലും, തന്നോളം വളർന്നാൽ താനെന്നു വിളിക്കാൻ അറിയണം.... ഇല്ലങ്കിൽ അത് പഠിക്കണം... ഈ വീട്ടിൽ നിങ്ങളുടെ ഭരണമാണ് അതുകൊണ്ട് തന്നെയാണ് ഇവിടെ ആണുങ്ങൾക്ക് വാഴ്‌വില്ലാത്തത്.""

""നീ എന്നെ കാര്യങ്ങളും, മര്യാദയും പഠിപ്പിക്കേണ്ട...""

""ഹ്മ്മ്.... ആർക്കു വേണം... അല്ലങ്കിലും അത്തരം അതിമോഹങ്ങളൊന്നും എനിക്കില്ല...!!

ഇത്തിരി വയസ്സും പ്രായവുമൊക്കെ ആയാ മനുഷ്യൻ അടങ്ങണം ഇത്രയായിട്ടും നിങ്ങള് പഠിക്കേണ്ട

💬 Comments

View all comments