Chapter Title : ദീപാരാധന 5 ഒരു കുളി അപാരത [Freddy Nicholas]
കാര്യങ്ങളൊന്നും പഠിച്ചില്ല അതാ നിങ്ങളുടെ പോരായ്മ.""
ഈ വീട്ടില്, നിങ്ങൾ പറഞ്ഞതെ നടക്കാൻ പാടുള്ളു, അതേ ഇതുവരെ നടന്നിട്ടുമുള്ളൂ.... അതാ നിങ്ങൾക്ക് ഇത്ര അഹങ്കാരം.
""ആ... ഈ വീട് എന്റെ സ്വന്തമാണ്, ഇവിടെ ഞാൻ പറഞ്ഞതേ നടക്കൂ...""
""നടത്തിക്കോ... ആരുപറഞ്ഞു വേണ്ടെന്ന്... ഈ വീടും, സ്വത്തുമൊക്കെ കെട്ടിപിടിച്ചോണ്ട് നിധി കാക്കുന്ന ഭൂതം പോലെ ഇവിടെത്തന്നെ ഇരുന്നോ...""
""വയ്യാതാവുമ്പോ മക്കൾ എന്നെ നോക്കുന്നില്ല എന്നും പറഞ്ഞ് കരഞ്ഞോണ്ട് വേറാരോടും പോയി പരാതി പറഞ്ഞേക്കരുത്.""
""അതേടാ,... നിന്നെയൊക്കെ പെറ്റ് പോറ്റി വളർത്തിയതിന് എനിക്ക് ഇത് തന്നെ കിട്ടണം.""
""ഉഉവ്വ.... അതൊക്കെ ഏതൊരു പട്ടിയും ചെയ്യുന്ന കാര്യമാണ്... വിവേകമുള്ള മനുഷ്യൻ അത്രയും ചെയതില്ലങ്കിൽ പിന്നെ അതിനും, നമ്മൾക്കും തമ്മിൽ എന്താ വ്യത്യാസം...?? ""
അവസാന കാലത്ത് മക്കൾ മാത്രമേ കാണൂ വെള്ളം തരാൻ... അത്രയും ഓർക്കുന്നത് നന്നായിരിക്കും....""
""ഇല്ലടാ... വരില്ല, നിന്റടുത്തൊന്നും വരില്ല....... ചത്താലും വിളിക്കില്ല... എനിക്ക് ആൺമക്കൾ രണ്ടാ.... ഞാൻ സാബുവിനെ വിളിച്ച് ഇവിടെ താമസിപ്പിക്കും....
""പിന്നെ.... ഈ അവസ്ഥയിൽ നിങ്ങൾക്ക് അഞ്ച് പൈസയിടെ ഗുണം ചെയ്യാത്ത അവൻ നിങ്ങളെ നോക്കുമെന്ന് സ്വപ്നം കണ്ടോണ്ടിരുന്നോ.... ഇപ്പൊ വരും അവൻ കൂട്ടികൊണ്ട് പോകാൻ "" ഞാൻ പറഞ്ഞു.
""ഞാൻ ആരെയും പിടിച്ച് വച്ചിട്ടില്ല... അവരവർക്ക് ഇഷ്ടമുള്ളത് പോലങ്ങു ജീവിച്ചോ...""
""ഇഷ്ടം പോലെ ജീവിക്കാൻ വേണ്ടി എല്ലാവരെയും ഉപേക്ഷിച്ചു പോയവളല്ലേ, ഇവള്.... പോയ പോലെ തന്നെ തിരിച്ചു വന്നത് കണ്ടില്ലേ...?? അതാണ് വലിയവരുടെ വാക്ക് കേൾക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരം ജീവിക്കുന്നവർക്ക് കിട്ടുന്ന ശിക്ഷ...!!""
""മതി... നിറുത്താറായില്ലേ ഈ നാടകം... നാളൊത്തിരിയായി ഞാനും ഇതൊക്കെ
💬 Comments
View all comments