0%

Chapter Title : ദീപാരാധന 5 ഒരു കുളി അപാരത [Freddy Nicholas]

Author : Freddy Nicholas Read All Parts 1.2K

'"ഇത് എന്റെ സ്വന്തം അക്കൗണ്ടിൽ ഉണ്ടായിരുന്ന പണമാണ്. എനിക്കിതിന് ആരോടും കണക് പറയേണ്ടതില്ല. പക്ഷെ അത് അങ്ങേര് അറിയരുത്.. അറിഞ്ഞാ എന്നെ കൊല്ലും....""

സത്യത്തിൽ അവസാനം നിമിഷം എന്റെ കണ്ണു നിറഞ്ഞു പോയി.... കാരണം ചേച്ചിയുടെ ഉള്ളിൽ അങ്ങനെ ഒരു നല്ല മനസ്സ് ഉണ്ടായിരുന്നു എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.

അന്ന് ഭക്ഷണം കഴിച്ചയിടനെ ഞാൻ കാറെടുത്ത യാത്ര പുറപ്പെട്ടു. ചേച്ചിയേ വീട്ടിൽ തിരികെ എത്തിച്ചു.

""ചേച്ചി അയാം റിയലി സോറി ഫോർ ദാറ്റ്‌ ഇൻസിഡന്റ്....!!"" പടിയിറങ്ങുന്നതിന് മുൻപ് ഞാൻ ചേച്ചിയോട് പറഞ്ഞു.

ചേച്ചി എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

അതിന് പുറകെ എന്റെ അവധിയും തീർന്നു... എനിക്ക് തിരികെ പോകേണ്ട ദിവസവും ആയി.

ഒരു കണക്കിന് ദീപുവിന് ഇപ്പോൾ നല്ല വ്യത്യാസം കാണുന്നുണ്ട്... മരുന്നും അതോടൊപ്പം മാനസിക ഉല്ലാസവും ഒക്കെ നൽകാൻ കഴിഞ്ഞത് കൊണ്ട് അവൾ ഒരു മൂന്നു മാസം കൊണ്ട് തന്നെ പിക്കപ്പ് ആയി. എന്റെയും, ഞങ്ങളെ സ്നേഹിക്കുന്ന ചിലരുടെയൊക്ക പ്രാർത്ഥന ഫലിച്ചു കൊണ്ടിരിക്കുന്നു.

ഒട്ടും ഇഷ്ട്ടമല്ലാഞ്ഞിട്ട് പോലും, പണ്ടും ഇപ്പോഴും അവൾ അമ്മച്ചിയുടെ കൂടെ മുറിയിൽ തന്നെയാണ് കിടക്കുന്നത്...

അമ്മച്ചിയ്ക്ക് അത് വലിയ ഒരു നിർബന്ധമായിരുന്നു.

പക്ഷെ അപ്പോഴും എന്റെ സങ്കടം ദീപ്പുവിനെ ഓർത്തായിരുന്നു.

ഞാനും കൂടി അവിടുന്ന് പോയി കഴിഞ്ഞാൽ അവൾ തീർത്തും ഒറ്റപെട്ടു പോകുമല്ലോ എന്നോർത്ത്...

അവൾ ഉപരി പഠനത്തിനായി പോയപ്പോഴല്ലാതെ അമ്മച്ചി അവരുടെ മുറിയിൽ ഒറ്റക്ക് കിടന്നിട്ടില്ലന്നാണ് എന്റെ ഓർമ്മ....

അൽപ്പം കൂടി സ്വതന്ത്രമായി ഉറങ്ങാൻ അവൾ ആഗ്രഹിച്ചിരുന്നു.

അമ്മച്ചി ഒരു പ്രത്യേക തരം

💬 Comments

View all comments