0%

Chapter Title : ദീപാരാധന 5 ഒരു കുളി അപാരത [Freddy Nicholas]

Author : Freddy Nicholas Read All Parts 1.2K

സ്വഭാവക്കാരിയായിരുന്നത് കൊണ്ട് തന്നെ ഈ സ്വഭാവത്തിൽ നിന്നും അവർ ഒരിക്കലും വ്യതിചലിക്കാൻ തയ്യാറായിരുന്നില്ല.

ഒരുപാട് ജോലി തിരക്കുണ്ടായിരുന്നു എങ്കിലു അവളെ കാണാൻ ഞാൻ നാട്ടിൽ വരുമായിരുന്നു. ഒരു വലിയ ഷോക്കിൽ നിന്നും രക്ഷപ്പെട്ട്, ഒരിക്കലും തിരികെ കിട്ടില്ല എന്ന അവസ്ഥയിൽ നിന്നും

തികച്ചും പുതിയ ഒരു ജന്മം... പുതിയ വ്യക്തിയായി മാറിയ സാഹചര്യത്തിൽ അവൾക്ക് വളരെയധികം കേറിംഗ് ആവശ്യമാണ്‌.

എങ്കിലും ഞാൻ പടിയിറങ്ങുന്നതിനു മുൻപ് എന്റെ മുറിയിൽ വന്ന് എന്നോട് സ്വകാര്യമായി ഒരു യാത്രയയപ്പ് നൽകും

എന്നെ കെട്ടിപിടിച്ചു എന്റെ കവിളത്ത് മുത്തം തരുമ്പോൾ അവളുടെ ഉള്ളിലെ ഗദഗദം ഞാൻ അറിയാറുണ്ട്...

എന്റെ കൈക്ക് പിടിച്ച് മൂകമായി യാത്ര പറയുമ്പോൾ ആ കണ്ണുകൾ നനയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.

അതൊന്നും അമ്മച്ചി കാണാതിരിക്കാൻ അവൾ ശ്രമിച്ചു. അത് കണ്ട് വിങ്ങുന്ന മനസ്സോടെയാണ് ഞാൻ തിരികെ പോവുക.

""സുഖമില്ലാത്ത ഇവളെയും കൊണ്ട് അമ്മച്ചി എന്തിനാ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത്, നമ്മുക്കെല്ലാവര്ക്കും കൂടി അങ്ങ് ഹൈദരാബാദിൽ പോയി താമസിക്കാം.

എനിക്ക് കമ്പനി വക നല്ല സൌകര്യമുള്ള ക്വാർട്ടേസ് ഉണ്ടല്ലോ... അവൾക്ക് സുഖമായതിനു ശേഷം ഇങ്ങോട്ട് തിരികെ വരാല്ലോ...?""

""ഞാൻ മരിക്കുന്നിടം വരെ ഈ വീട് വിട്ടെങ്ങും പോകില്ല... അങ്ങിനെ മനസ്സുള്ളവർ മാത്രം ഈ വീട്ടിൽ താമസിച്ചാ മതി"" അമ്മച്ചിയുടെ വാശിയുള്ള ഡയലോഗ്.

അത് ദീപ്പുവിനെ കൊള്ളിച്ചുള്ള വാക്കുകളാണെന്ന് എനിക്കറിയാം.

പക്ഷെ, ഈ സുഖമില്ലാത്ത പെണ്ണൊരുത്തിയെയും കൊണ്ട് ഒറ്റക്ക് ഞാൻ എന്ത് ചെയ്യും.??"" ഞാൻ അമ്മച്ചിയോടായി ചോദിച്ചു.

""വേണ്ട, നീ അവൾക്ക് വേണ്ടി അത്ര വലിയ സാഹസമൊന്നും കാണിക്കണ്ട, ഈ സാഹസമൊക്കെ എന്തിന്റെ

💬 Comments

View all comments