0%

Chapter Title : ദീപാരാധന 6 [Freddy Nicholas] [ഒരു അപകടത്തിന്റെ ഓർമ്മകൾ]

Author : Freddy Nicholas Read All Parts 592

കൂടെ എന്നെയും പൊന്നു പോലെ പരിചരിച്ചു വന്നു..

സത്യത്തിൽ നിസ്സഹായത എന്ന വാക്കിന്റെ പരമാർത്ഥം ഞാൻ ശരിക്കും അറിഞ്ഞത് ആ സമയത്തായിരുന്നു.

രണ്ടു കൈകളിലും കൈപ്പത്തികളിലും, കൈമുട്ടുകളിലും നല്ല പരിക്ക്... ഒരു കാലിന്റെ എല്ലിന് ചെറിയ ഒരു ക്രാക്ക്... പ്ലാസ്റ്റർ..., ചികിത്സ.... അങ്ങനെ അങ്ങനെ.....

ചുരുക്കം പറഞ്ഞാൽ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ പോലും മറ്റൊരാളുടെ സഹായം വേണമെന്ന അവസ്ഥയിലായി ഞാൻ...

എന്തായാലും ആശുപത്രിയിൽ എനിക്ക് ചുറ്റും ഒരു സഹായ ഹസ്തങ്ങളുടെ ശക്തമായ വലയം തന്നെ സൃഷ്ഠിച്ചിരുന്നു എന്റെ ചങ്കുകൾ....അത് കൊണ്ട് കുറെയൊക്കെ ബുദ്ധിമുട്ടുകൾ ഒഴിഞ്ഞ് പോയി.

പ്രജീഷിന്റെ മമ്മിയുടെ നിസ്വാർത്ഥ സഹായവും സഹകരണവും ഒത്തിരി ബുദ്ധിമുട്ടുകളെ ഒഴിവാക്കി തന്നു... രാത്രി കാലങ്ങളിൽ കൂടെ നിൽക്കാൻ ഓരോ ദിവസവും രണ്ടും പേരെന്ന കണക്കിന് എല്ലാവരും കൂടെ ഉണ്ടായിരുന്നു...

എനിക്ക് ചന്തി കഴുകി തരാൻ പോലും അവരിൽ ആർക്കും മടിയില്ലായിരുന്നു മറ്റൊരു സത്യം.

എങ്കിലും അവരുടെ അഭാവത്തിൽ ആശുപത്രിയിലും പിന്നീട് വീട്ടിലും എന്നോടൊപ്പം, എന്നോട് ഒത്തിരി സ്നേഹവും സഹകരണവും കാട്ടിയ ദീപുവിനോട് സത്യത്തിൽ എനിക്ക് ഒരുപാട് ഇഷ്ടവും വാത്സല്യവും , സ്നേഹവും കടപ്പാടും ഒക്കെ തോന്നി.

ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട അവളെ സ്നേഹിക്കാനും, അവളോട് വാത്സല്യം കാണിക്കാനും സ്വന്തം അമ്മപോലും വിമുഖത കാണിക്കുമ്പോൾ, ഒന്ന് കൂടെ നിൽക്കുവാനും, എന്തിനും സപ്പോർട്ട് ചെയ്യാനും അവൾക്ക് അപ്പോഴും ഇപ്പോഴും ഞാനല്ലാതെ വേറെ ആരാണുള്ളത്...??!!

ഒരമ്മ പെറ്റ രണ്ടു മക്കൾ എന്നതുപരി അമ്മയുടെ കാലം കഴിഞ്ഞാൽ ഈ ഭൂമിയിൽ അവൾക്ക് ബന്ധു എന്ന് പറയാൻ എനിക്കവളും അവൾക്ക് ഞാനും മാത്രം.

പേരിനൊരു ചേട്ടൻ ഉണ്ട്,

💬 Comments

View all comments