0%

Chapter Title : ദീപാരാധന 9 [Freddy Nicholas] [ആദ്യരാത്രി]

Author : Freddy Nicholas Read All Parts 970

നീ എന്തൊക്കെയാ ഈ പറയുന്നേ.. ഇത്തരം വാചകങ്ങൾ എന്നോട് ദയവായി പറയരുത് കേട്ടോ... എനിക്കത് സഹിക്കില്ല.""

""എന്നാ, എന്നെ ഞങ്ങളുടെ ആ വീട്ടീന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തണം.. എന്നെ സംബന്ധിച്ചിടത്തോളം ആ വീട് ഒരു നരകമാ...""

""ഒന്നിനും ഒരു സ്വാതന്ത്ര്യം ഇല്ലാതെ അമ്മച്ചീടെ കൂടെ ഇനിയെത്ര കാലം ശ്വാസം മുട്ടി കഴിയാനാ ഞാൻ..?""

""എന്നെക്കൊണ്ട് ആവില്ല, ഇങ്ങനെ ശ്വാസം മുട്ടി ജീവിക്കാൻ ഇതിലും ഭേദം മരണമാണ്...!!""

""എന്താ ദീപു... ഇങ്ങനെയൊക്കെ...??""

""ഞാൻ സത്യമാ പറഞ്ഞത്...! ഇനിയൊരു മോശമായ സന്ദർഭം എനിക്ക് വന്നാൽ ഞാൻ ഒരു തീരുമാനത്തിൽ എത്തും.... പിന്നീട് ദീപുവിനെ ആർക്കും കാണാനോക്കില്ല.... സത്യം.""

അത്രയും കേട്ടപ്പോൾ തന്നെ എന്റെ മനസ്സിന്റെ പിടി വിട്ടു പോയി.

""ദീപു..... പ്ലീസ്... ഇത്തരം വാക്കുകൾ പറഞ്ഞ് എന്നെ ഇങ്ങനെ ദുഖിപ്പിക്കരുത് കേട്ടോ...?""

""ഇതിന് വേണ്ടിയായിരുന്നോ ഞാൻ നിന്നെ ഇത്ര സാഹസപ്പെട്ട് ഈ ജീവിതത്തിലോട്ട് തിരികെ കൊണ്ടു വന്നത്..??""

അത്രയും കേട്ടപ്പോൾ തന്നെ അവളും സെന്റിമെന്റൽ ആയി... അവളുടെ ആ വിരിഞ്ഞ നയനങ്ങൾ നിറഞ്ഞു.

""എടീ.. മോളേ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ യൊക്കെ പറഞ്ഞാൽ, ചേട്ടായിക്ക് ഒരു തീരുമാനത്തിലെത്താൻ പറ്റില്ല.... ചേട്ടായിയുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് മെയ്ന്റൈൻ ആവട്ടെ, അത് കഴിഞ്ഞ് ചേട്ടായി തീർച്ചയായും ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കും നീ പേടിക്കേണ്ട എന്ത് പറയുന്നു...??""

""ഞാൻ ഒന്ന് ആശ്വസിച്ചോട്ടെ... ചേട്ടായി...?? ഞാൻ ഒരു വിശ്വാസം മനസ്സിൽ വച്ചിട്ടുണ്ട്, അത് മാത്രമാണ് എന്റെ പ്രത്യാശ....!!""

""എന്തെങ്കിലും ഒരു പോംവഴി ദൈവമായിട്ട് കാണിച്ചു തരാതിരിക്കില്ല... നീ ഒന്ന് സമാധാനിക്ക് ""

അവളുടെ

💬 Comments

View all comments