0%

Chapter Title : ദീപാരാധന [Freddy Nicholas]

Author : Freddy Nicholas Read All Parts 879

ഐവർ അടങ്ങുന്നതായിരുന്നു എന്റെ കുടുംബം.

എന്റെ പേര് റോയ് മാത്യു... എല്ലാവരും എന്നെ റോയിച്ചൻ എന്നാണ് വിളിക്കുന്നത്.

എന്റെ ചേട്ടൻ സാബു, ചേട്ടത്തി, റൂബി അമ്മച്ചി ലക്ഷ്മിയായിരുന്നു, പിന്നീട് അത് ട്രീസ എന്നാക്കി... അപ്പച്ഛൻ മാത്യു...ഇളയ അനിയത്തി ദീപു എന്ന് വിളിക്കുന്ന ദീപ്തി...

ആ പേര് കേൾക്കുമ്പോ എന്തോ ഒരു വ്യത്യസ്ഥത തോന്നുന്നില്ലേ...??. ങാ... ഉണ്ട്...!!

അപ്പൊ, എന്റെ ഫാമിലി ഹിസ്റ്ററി ആദ്യം പറയാം... അതാവുമ്പോ നിങ്ങൾക്ക് ഞങ്ങളെ പറ്റി ഒരു കൃത്യമായ ധാരണയുണ്ടാകും.

അപ്പച്ഛൻ ... പുള്ളി ഞങ്ങളെയൊക്കെ തനിച്ചാക്കി പണ്ടേ ദൈവസന്നിധിയിലേക്ക് വിസ വാങ്ങി പോയി...

അപ്പൻ മരിക്കുമ്പോൾ എനിക്ക് വെറും പത്തു വയസ്സ്...

വലിയ ക്നാനായ ക്രിസ്ത്യാനി കുടുംബമാണ് ഞങ്ങളുടേത്, പക്ഷെ പേരിന്റെ പുറകിൽ ആ വാല് അപ്പച്ഛൻ തന്നെ പണ്ടേ ഉപേക്ഷിച്ചതാണ്.

നല്ല സാമ്പത്തികശേഷിയുള്ള കർഷക കുടുംബമായിരുന്നു ഞങ്ങളുടെത്. അപ്പച്ഛൻ വലിയ രാഷ്ട്രീയ പ്രവർത്തകനും, പാർട്ടിയിലെ ചിന്തകനും ഒക്കെ ആയിരുന്നു.

പാർട്ടിയോടുള്ള സ്നേഹവും കൂറും തലയ്ക്ക് പിടിച്ച് കുടുംബത്തിന്റെ സ്വത്ത് പാർട്ടിക്ക് വേണ്ടി ചെലവാക്കിയ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്നു എന്റെ അപ്പച്ഛൻ.

അതിന്റെ പേരിൽ കുടുംബക്കാരുമായി വഴക്കിട്ടു, വെറുത്തു... ആകെയുണ്ടായിരുന്ന അപ്പച്ചന്റെ ഒരു പെങ്ങൾക്ക് ഹൈറേഞ്ചിലെ സ്വത്ത്‌ വിഹിതം എഴുതി കൊടുത്ത് തീർത്തു.

പാർട്ടിയിലെ പ്രശ്നങ്ങളും ഒക്കെ കൈകാര്യം ചെയ്ത് വീട്ടിലെ കാര്യങ്ങൾ നോക്കാൻ അപ്പച്ഛന് തീരെ സമയമില്ലായിരുന്നു.

അതിനിടെ പലപ്പോഴും അപ്പച്ചന് വീട് വിട്ടു, നിൽക്കേണ്ടി വരുന്നതും, ഒളിത്താവളങ്ങളിൽ താമസിക്കേണ്ടിയും വന്ന അപ്പച്ഛന് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു.

പാർട്ടിയിലെ പ്രതിസന്ധികൾ തീർക്കുന്നതോടൊപ്പം, മറ്റു പലരെയും സഹായിക്കാൻ മനസ്സ് കാട്ടിയ

💬 Comments

View all comments