Chapter Title : ദീപാരാധന [Freddy Nicholas]
ആളെ കാണാനില്ല... എന്റെ കൈയ്യിലെ പിടിവിട്ട് ദീപു തിരമാലകളിലേക്ക് ആവേശത്തോടെ കുതിക്കുന്നതാണ് ഞാൻ പിന്നെ കണ്ടത്...
ദീപു... ദീപു... എന്റെ മോളേ ദീപു... ഞാൻ അലറി വിളിച്ചു. ആ വിളി അവൾ പോലും കേൾക്കാതെ കാറ്റിന്റെ അലകളോടൊപ്പം ദുർബലമായി പോയി.
ആ വിളിയുടെ ഇടയിലും അവൾ കടലിന്റെ ആഴങ്ങൾ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു.
അവിടെയും ഇവിടെയുമൊക്കെ ബീച്ചിൽ സമയം ചിലവഴിക്കാൻ വന്ന കുറച്ച് ആളുകൾ ഉണ്ടെങ്കിലും ആരും കണ്ടില്ല ദീപു തിരകളുടെ കൂടെ മുന്നോട്ട് പോയത്.
അവസാനം ഞാനും അവിടെ ഫാമിലിയുമായി വന്ന ഒരാളും കൂടി വെള്ളത്തിലേക്ക് കുതിച്ചു.
ഒരു പാട് ശ്രമിച്ചിട്ടാണ് ദീപുവിനെ പിടിക്കാൻ കിട്ടിയത്... ചാടി അവളെ പിടിച്ചു കരയ്ക്കെത്തിച്ചു...
പ്രത്യേകിച്ച് നീന്തൽ അത്രയൊന്നും വശമില്ലാത്ത ഞാൻ എല്ലാം മറന്ന് വെള്ളത്തിലോട്ട് എടുത്തു ചാടിയത് പോലും ദൈവാനുഗ്രഹം എന്ന് മാത്രമേ പറയാനൊക്കൂ.
എന്റെ കൈകളിൽ അവളെ കിട്ടുമ്പോൾ ബോധം മറന്നിരുന്നു ആകെ അവശയായിരുന്നു അവൾ.
ഉടനെ അവളെയുമെടുത്തു എന്റെ കാറിലിട്ട് കഴിയുന്നത്ര വേഗതയിൽ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ഞാൻ വച്ചു പിടിച്ചു..
ദീപുവിനെ കരയ്ക്ക് എത്തിക്കാൻ സഹായിച്ച ആ അജ്ഞാതനായ ആ നല്ല മനുഷ്യനോട് ഒരു നന്ദി വാക്ക് പോലും പറയാൻ ഞാൻ മറന്നു.
ചില നേരങ്ങളിൽ ദൈവം മനുഷ്യന്റെ രൂപത്തിൽ വന്ന് സഹായിക്കുമെന്ന് പറയുന്നത് സത്യമായിരിക്കും.. അതായിരിക്കും ആ മനുഷ്യൻ.
ആരുമില്ലാത്തവന് ദൈവം തുണ... അതാണ് എന്റെ വിശ്വാസം.
നേഴ്‌സുമാരുടെയും, ഡോക്ടർ മാരുടെയും സന്ദർഭോചിതമായ ഇടപെടലിന്റെ ശ്രമത്തിന്റെയും ഫലമായി ദീപുവിന് കുറെ നേരം കൊണ്ട് ബോധം തെളിഞ്ഞു.
ഉപ്പുവെള്ളം ശർദിച്ച പത്തു മിനിറ്റിനു ശേഷം കണ്ണുകൾ
💬 Comments
View all comments