Chapter Title : ദീപാരാധന [Freddy Nicholas]
അവളെ പാർക്കിലോ, ബീച്ചിലോ കൊണ്ടുപോകും...
ചിലപ്പോ കൊച്ചു കുട്ടികളെ പോലെ പെരുമാറും, വഴിക്ക് വച്ച് ഐസ് ക്രീം കണ്ടാൽ വല്ലാത്ത ആക്രാന്തം കാണിക്കും... കുട്ടികളുപോലെ..
എന്നാ ചിലപ്പോൾ ഒരുപാട് ഗൗരവം... കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചു തരട്ടെ എന്ന് ചോദിച്ചാൽ അത് കേട്ട ഭാവം പോലും കാണിക്കാറില്ല.
ചില ദിവസങ്ങളിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കണമെന്ന് വാശി പിടിച്ചു കരഞ്ഞു ബഹളം വയ്ക്കും, എന്നിട്ട് അവിടെ ഇരുന്ന് അവൾ തന്നെ എല്ലാം ഓർഡർ ചെയ്യും, എന്നാൽ അവൾക്ക് അതിലെ ഏതെങ്കിലും ഒരു ഐറ്റം മതി. വേറെ ഒന്നും കഴിക്കില്ല. ഇതാണ് അവസ്ഥ.
ചിലപ്പോൾ ഒന്നും മിണ്ടില്ല. ചില ദിവസങ്ങളിൽ ആകെ രംഗം ശോകമായിരിക്കും, ആകെ ഒരു ദുഃഖഭാവം.
ദിവസങ്ങൾ പോകെ പോകെ അവൾ ബീച്ചിൽ വെള്ളത്തിൽ ഇറങ്ങി കളിക്കും... തിരമാലകളോട് പതുക്കെ പ്രതികരിക്കാൻ തുടങ്ങി...
ചിലപ്പോൾ മുഖത്ത് അൽപ്പം സന്തോഷം കാണാം. അല്ലങ്കിൽ ദുഃഖഭാവം.
ചില ദിവസങ്ങളിൽ പോയത് പോലെ തന്നെ തിരികെ വരും...
എപ്പോഴുമല്ലെങ്കിലും, ചിലപ്പോഴൊക്കെ.
ചിലദിവസങ്ങളിൽ തിരകൾ കണ്ടാലേ അവൾക്ക് പേടിയാണ്...
അങ്ങനെ ഇരിക്കെ, മാസങ്ങൾക്കു ശേഷം, ഒരു ദിവസം അവൾ കടൽ തിരകൾ കണ്ടപ്പോൾ ആ വെള്ളത്തിലോട്ട് ഇറങ്ങണമെന്ന് വാശിപിടിച്ചു കരഞ്ഞു.
എനിക്കൊട്ടും ധൈര്യമില്ലായിരുന്നു.
എന്റെ കൈപിടിച്ച് വെള്ളത്തിലിറങ്ങും, പക്ഷെ... അന്ന് എന്ത് സംഭവിച്ചു എന്ന് എനിക്ക് തന്നെ പ്രവചിക്കാൻ വയ്യ...
തിരമാലകളിൽ കളിച്ച് കളിച്ച് നിന്ന ദീപു ഒരു ഞൊടിയിട കൊണ്ട് എന്റെ ശ്രദ്ധയിൽ നിന്നും മാറിപ്പോയ നിമിഷം...
ഓഹ്... എന്റെ ദൈവമേ.... എന്റെ സർവ്വ നാടികളും തളർന്നു പോയി...
തിരിഞ്ഞു നോക്കിയപ്പോൾ
💬 Comments
View all comments