0%

Chapter Title : ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ]

Author : Kambikathakal Read All Parts 1.8K
മറുപടി പറഞ്ഞു. വരുന്ന വഴിയിൽ സാധനങ്ങൾ വാങ്ങാൻ മാർജിൻ ഫ്രീയിൽ നിർത്തി. മാഡവും മോനും കാറിൽ നിന്നും ഇറങ്ങി ഷോപ്പിലേക്ക് പോയി എന്റെ കണ്ണുകൾ മാഡത്തിന്റെ പിന്നാലെ ഉണ്ടായിരുന്നെങ്കിലും കാമക്കണ്ണിലൂടെയല്ലാതെ ആ മുഖത്ത് വിരിയുന്ന ഭാവങ്ങളും ചിരിയും സന്തോഷവും കാറിലിരുന്ന് തന്നെ കണ്ട് ഞാൻ ആസ്വദിച്ചു. തികച്ചും സന്തോഷം തരുന്ന ഒരു അനുഭൂതിയായി തോന്നി അത്.
ഒരു ഭാര്യയുടെ സന്തോഷം കണ്ട് ആസ്വദിക്കുന്ന ഒരു ഭർത്താവിന്റെ മനസ്സായിരുന്നു എനിക്ക്. കാമത്തേക്കാൾ ഒരു മനസ്സുകവും അനുഭൂതിയും ആസ്വദിച്ച് കാറിനുള്ളിൽ ഇരുന്നപ്പോഴേക്കും അവർ ഷോപ്പിംഗ് കഴിഞ്ഞ് ഇറങ്ങി. ചെറിയ ഒരു കിറ്റിൽ സാധനങ്ങൾ. മോന്റെ കയ്യിൽ ഒരു കോർണെറ്റോ ഐസ്ക്രീമും. അവർ ഡോർ തുറന്ന് അകത്ത് കയറി. ഐസ്ക്രീം കിട്ടിയതുകൊണ്ടാവണം അവൻ പുറകിലാണ് കേറിയത് മാഡം മുന്നിലും. അകത്തു കയറി ഡോർ അടച്ചശേഷം മാഡം ഒരു ഐസ്ക്രീം എനിക്ക് നേരെ നീട്ടി. ഞാൻ അത് ആഗ്രഹിച്ചിരുന്നെങ്കിലും മോൻ കുഞ്ഞായതുകൊണ്ട് അവനു മാത്രേ വാങ്ങിക്കാണുകയുള്ളു എന്നാണ് പ്രതീക്ഷിച്ചത്. ഐസ്ക്രീം കണ്ട സന്തോഷത്തിൽ പെട്ടെന്ന് അത് വാങ്ങി കവർ മാറ്റി വായിലാക്കിയപ്പോഴാണ് മാഡത്തിന് വേണോ എന്നുള്ളത് ചോദിക്കാൻ മറന്ന കാര്യം ഓർമ്മയിൽ വന്നത്. ഞാൻ : രണ്ടേ വാങ്ങിയുള്ളോ മാഡത്തിന് വേണ്ട...? മാഡം : ഇപ്പോഴാണോ അത് ഓർത്തത്. (ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.) ഞാൻ : ലേശം ആക്രന്തം കൂടിപോയി. കുറേ കാലമായി ഇതൊക്കെ കണ്ടിട്ട് തന്നെ. (ഞാൻ നുണഞ്ഞിറക്കി ചെറിയ ചമ്മലോടെ ആണത് പറഞ്ഞത് ) മാഡം : കൊതിയൻ... ? (ഒരുപാട് സന്തോഷത്തിൽ വാത്സല്യത്തിലാണങ്ങനെ പറഞ്ഞത്. ഞാനും ചിരിച്ചു പോയി...)

💬 Comments

View all comments