Chapter Title : ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ]
ആ പറച്ചിലിൽ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
മാഡം : നിങ്ങൾ കഴിക്കുമ്പോൾ പിന്നെ ഞാൻ നോക്കിയിരിക്കണോ... അയ്യ..... ☺
കിറ്റിൽ നിന്നും അവശേഷിക്കുന്ന ഒരു കോർണെറ്റോ എടുത്ത് ചെറു ചിണുങ്ങലോടെ മാഡം അതു പറയുമ്പോൾ ശരിക്കും പത്തുവയസ്സുകാരി പെണ്ണിനേ പോലെ ആവുകയായിരുന്നു എന്റെ മനസ്സിൽ. ആ കുറുമ്പത്തി കവറ് പെട്ടിച്ച് ഐസ്ക്രീം വായിലാക്കുന്നതും ഞാൻ നോക്കി നിന്നു.
എന്റെ നോട്ടം കണ്ട് മാഡം എന്തെന്ന ഭാവത്തിൽ ആഗ്യം കാണിച്ചു ചോദിച്ചു.
ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽ ചുമലുകുലുക്കി കണ്ണടച്ചു കാണിച്ചു.
മാഡം എന്റെ തുടയിൽ വേദനിപ്പിക്കാതെ പിച്ചികൊണ്ട് വണ്ടിയെടുക്കാൻ പറഞ്ഞു....
ഒരു കൈകൊണ്ട് ഐസ്ക്രീം നുണഞ്ഞുകൊണ്ട് ഞാൻ പതിയെ കാറെടുത്തു.
കുറച്ചു ദൂരം ആയപ്പോൾ എന്റെ ശ്രദ്ധ മാറുന്നു എന്ന് തോന്നിയതു കൊണ്ടാവണം.....
മാഡം : ഇങ്ങു താ ഞാൻ പിടിച്ചു തരാം നീ നേരെ നോക്കി വണ്ടിയോടിക്ക്.
ഞാൻ അത് മാഡത്തിനേ ഏൽപ്പിച്ചു. മാഡം വലതുകൈകൊണ്ട് എനിക്ക് കഴിക്കാൻപാകത്തിന് പിടിച്ചു തരുകയും ഇടതു കൈ കൊണ്ട് മാഡം കഴിക്കുകയും ചെയ്തു.
ഇടക്ക് ഞങ്ങൾ ആസ്വദിച്ച് സംസാരിച്ചു വന്നു. ഇത്രയേറെ അടുത്തിടപഴകാൻ ഞങ്ങൾക്കിതുവരെയും അവസരം കിട്ടീരുന്നില്ല.
ആദിമോൻ പുറകിലുള്ള കാര്യം പോലും മാഡം മറന്നിരുന്നു എന്നപോലെ തോന്നി എനിക്ക്.
കാരണം അവനേ നോക്കിയതോ അവനോട് സംസാരിച്ചതോ ഇല്ലായിരുന്നു.
കളിപറച്ചിലും ചിരിയും എല്ലാം എന്നിൽ മാത്രം ഒതുങ്ങി നിന്നിരുന്നു.
മാഡം ആദിടെ കാര്യം മറന്നെങ്കിൽ ഓർമ്മിക്കാനെന്നോണം ഞാൻ അവനേ വിളിച്ചു.
മാഡം തിരിഞ്ഞുനോക്കിക്കൊണ്ട്....
മാഡം : അച്ചോടാ കള്ളൻ പറ്റിച്ചുകളഞ്ഞല്ലോ. ഐസ്ക്രീം കുടിച്ചു കിടന്നുറങ്ങി.
മാഡം അവനേ ചെറുതായി തട്ടി
💬 Comments
View all comments