Chapter Title : ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ]
അച്ഛൻ കൂടുതലും ചിരിച്ചു കണ്ടിട്ടുള്ളതും അവളുടെ കോപ്രായങ്ങൾ കണ്ടിട്ടാണ്. സാമ്പത്തികമായി അധികമൊന്നും ഇല്ലെങ്കിലും സന്തോഷത്തോടെ കഴിഞ്ഞുപോകുന്ന കുടുംബം.ഞാൻ ഡിഗ്രി ഒരുവിധം സപ്ലീയോടു കൂടിയായാലും പാസ്സായി. അതിൽ കൂടുതൽ പഠിക്കാനുള്ള ബുദ്ധിയൊന്നും എന്റെ തലയിൽ ഇല്ലെന്ന് മനസ്സിലാക്കി ജോലിക്ക് ഇറങ്ങി. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നല്ലപേരാണെങ്കിലും കുറച്ചൊക്കെ പ്രായത്തിന്റെതായ ചാപല്യങ്ങൾ എനിക്കുമുണ്ടായിരുന്നു കൂട്ടുകാർക്ക് മാത്രം അറിയാവുള്ള അത്യാവശ്യം വെള്ളമടിയും, വലിയും, തുണ്ടുകാണലും സീൻ പിടിത്തവും അങ്ങനെ കുഞ്ഞു കുഞ്ഞു ദുശ്ശീലങ്ങൾ ഇതൊക്ക ഈ പ്രായത്തിൽ എല്ലാവരും ചെയ്യുന്നതാണെങ്കിലും ഇതുകൂടി ആയാലേ ഞാൻ എന്ന ഇതിഹാസം പൂർണ്ണതയിൽ എത്തു എന്നു തോന്നിയതുകൊണ്ട് പറഞ്ഞൂ എന്ന് മാത്രം. കാര്യത്തിലെക്ക് വരാം.
ഇവിടെ തന്നെ പല പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തെങ്കിലും അതൊന്നും ഭാവിയിൽ ശാശ്വതമല്ലെന്ന് തോന്നിയതുകൊണ്ട് ഒരു കൂട്ടുകാരന്റെ നിർദേശപ്രകാരം തിരുവനന്തപുരം ടെക്നോപ്പാർക്കിൽ ഇന്റെർവ്യൂ കഴിഞ്ഞ് ജോലി നേടി.
വീട്ടിൽനിന്നും മാറിനിൽക്കുന്നത് ആദ്യമൊന്നും വീട്ടുകാർക്ക് അത്ര സുഖിച്ചില്ലെങ്കിലും ടെക്നോപ്പാർക്കിലെ ജോലി എന്നുള്ളത് എനിക്ക് അനുഗ്രഹമായി. എല്ലാവരുടെയും സമ്മതത്തോടെ ഞാൻ സ്വദേശം വിട്ട് തലസ്ഥാനത്തേക്ക് വണ്ടി കയറി. അവനും ടെക്നോപ്പാർക്കിൽ തന്നെയാണെങ്കിലും ഞങ്ങൾ രണ്ടു കമ്പനികളിൽ ആയിരുന്നു. അവന്റെ കൂടെ തന്നെ റൂമും ഷെയർ ചെയ്തു. ഞാനടക്കം നാലുപേരാണ് അവിടെയുള്ളത് എല്ലാവരും ടെക്നോപ്പാർക്കിലേതന്നെ ജീവനക്കാരാണ് എല്ലാവരുമായി പെട്ടെന്ന് അടുത്തു. ശരിക്കും അടിച്ചുപൊളി ലൈഫ് തന്നെയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ പോയി തല കാണിച്ചു വരും. ഒരുപാട് പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മടുത്തുതുടങ്ങി ഷിഫ്റ്റ് വർക്കും ആട്ടും തുപ്പും അതിനനുസരിച്ചുള്ള ശമ്പളവും ഇല്ല എന്നുള്ളത് ഒരു കാര്യം. ഓഫീസിൽ പലർക്കും ഒന്നിൽക്കൂടുതൽ
💬 Comments
View all comments