Chapter Title : ദീപികാ വസന്തം [Zoro]
അസംബന്ധമാണ് പറയുന്നത്….. ഞങൾ ബന്ധുക്കളെ അറിയിക്കാതെയാണോ ബോഡി കൊണ്ട് പോവുക???””””
നിങ്ങള് എന്നോട് ചൂടായിട്ട് ഒരു കാര്യവുമില്ല…. ദീപിക മാഡം പറഞ്ഞത് അനുസരിച്ചാണ് കൊണ്ടു പോയത്….”””” എൻ്റെ ദേഷ്യം അരിച്ച് കയറി വന്നു….. എൻ്റെ ഏട്ടൻ്റെ കാര്യം തീരുമാനിക്കാൻ അവളാരാണ് …… ആ ബുക്കിൻ്റെ കാര്യം ഞാൻ മറന്നു പോയിടുണ്ടായിരുന്നു…..
ദീപിക ഈ ഹോസ്പിറ്റലിലെ തന്നെ പ്രധാനപെട്ട ഗൈനക്കോളജിസ്റ്റാണ്, ഞാനും അവളുമായി അത്രകും അടുപ്പും ഒന്നുമില്ല….. അമ്മാവൻ അവളെ ഞങ്ങളിൽ നിന്നും അൽപം അകൽച്ചയിട്ടിട്ടാണ് വളർത്തിയത്…. എന്നെക്കാൾ രണ്ട് വയസ്സിന് മൂത്തതാണ് അവൾ…ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോളാണ് എൻട്രൻസ് കോച്ചിംഗിനായി അവൾ പുറത്ത് പോയതോടെ ഞങൾ തമ്മിൽ കാണുന്നത് ഇന്നാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാണിരികുമ്പോയാണ് ഏട്ടൻ്റെ ആക്സിഡൻ്റ് സംഭവിച്ചത്…. അവളോടുള്ള ദേഷ്യം കാരണം ഞാൻ നേരെ അമ്മാവൻറെ മുന്നിൽ പോയി നിന്നു….
അമ്മാവാ….. ഏട്ടൻ്റെ ബോഡി കൊണ്ടു പോകുവാൻ നിങ്ങളുടെ മകൾ ആരുടെ വാക്കിന് പുറത്താണ് സമ്മതിച്ചത് ….”””””
നന്ദു നീ അമ്മവനോട് ചൂടവണ്ട …. ഞാൻ പറഞ്ഞതാണ് കൊണ്ട് പോകാൻ… നീ പുറത്ത് പോയപ്പോളാണ് ദീപിക അമ്മാവനെ വിളിച്ചത്…. വരുണിൻ്റെ ബോഡി ഇവിടെ വെക്കാൻ പറ്റില്ലെന്നും നാളെ രാവിലെ പോസ്റ്റ്മോർട്ടം നടത്തൂ അതിനായി ഇപ്പൊ അവിടെ എത്തിച്ചാലെ നാളെ രാവിലെ പെട്ടെന്നു നമുക്ക് ബോഡി തിരിച്ച് കിട്ടൂ….. അല്ലാതെ അവളുടെ ഇഷ്ടപ്രകാരം അല്ല അവള് അങ്ങനെ ചെയ്തത്…..”””” ഞാൻ പിന്നെ ഒന്നും പറയാതെ അവിടെ ഇരുന്നു……
ഒട്ടും എക്സ്പെക്റ്റ് ചെയ്യാതിരുകുമ്പോഴാണ് ലേബർ റൂമിലോട്ട് രണ്ട് ഡോക്ടർസും കുറച് നഴ്സും ഓടി പോകുന്നത്
💬 Comments
View all comments