Chapter Title : ദീപികാ വസന്തം [Zoro]
ഞാൻ എടുത്തു……
മോനെ നന്ദു….. സ്വാമി വിളിച്ചിരുന്നു….. വരുൺ മരിച്ചെന്ന് അയാള് എന്നോട് പറഞ്ഞു…. വീട്ടിൽ ഞാൻ തനിച്ചാണ്…. അവളെയും അവനെയും കാണുന്നില്ല….. എനിക്കാകെ പേടിയാകുന്നു…..””” അച്ഛൻ്റെ സ്വരം ആകെ മാറിയിരുന്നു
അച്ഛാ കേട്ട വാർത്ത ശരിയാണ്…. ഏട്ടൻ പോയി…… ചേച്ചി ഇപ്പൊൾ ലേബർ റൂമിലാണ്…. അളിയനും എൻ്റെ കൂടെ ഉണ്ട്……”””” ചതിച്ചല്ലോ കൃഷ്ണാ….. എൻ്റെ കുട്ടിയെ രക്ഷിച്ചില്ലാലോ….. മോനെ ഇന്ന് പുറത്ത് പോയാൽ രണ്ടു മരണം സംഭവിക്കുമെന്ന് അദേഹം തറപ്പിച്ച് പറഞ്ഞിട്ടുണ്ട് …. മേഘ്നക്കും കുഞ്ഞിനും എന്തെങ്കിലും പറ്റുമോ…..””””
അച്ഛൻ വെറുതേ ടെൻഷൻ അടിക്കേണ്ട…. എല്ലാം ശരിയാവും…..””””
മേഘ്നയുടെ കൂടെ ഉള്ളവരാരാണ്…..”””
എന്താ സിസ്റ്റർ….. അവൾക്ക് എന്തെങ്കിലും പ്രോബ്ലം ??”””
നല്ല പൈൻ ഉണ്ട് ഉടനെ തന്നെ പ്രസവിക്കും…. കുഞ്ഞിനും അമ്മയ്ക്കും ഉടുക്കാനുള്ള വസ്ത്രം കൊണ്ട് വരണം കേട്ടോ…. കുഞ്ഞിന് സോഫ്റ്റ് തുണി മാത്രം വാങ്ങുക ഒരു ടർകിയും…… “*”” അതും പറഞ്ഞു അവർ പോയി..
അളിയാ ഞാൻ പോയി വാങ്ങിയിട്ട് വരാം…. നിങൾ ഇവിടെ ഇരുന്നോ??”” പുറത്തേക്ക് പോകാനിരുന്ന അളിയനെ ഞാൻ തടഞ്ഞു…
പുറത്ത് തകർത്തടിച്ച് മഴ പെയ്യുന്നുണ്ടായിരുന്നു….. ഞാൻ ഹോസ്പിറ്റലിനോട് ചേർന്നിരിക്കുന്ന കടയിൽ കയറി തുണികളും മറ്റു സാധനങ്ങളും വാങ്ങി നേഴ്സിനു കൈമാറി അതിന് ശേഷം ഏട്ടൻ്റെ ബോഡി കാണുവാൻ ഞാൻ ഓപ്പറേഷൻ തീയറ്റിൻ്റെ അടുത്ത് പോയി….. അവിടെയുള്ള ബെൽ അടിച്ചു…. വാതിൽ തുറന്നു ഒരു അറ്റൻഡർ തല പുറത്തിട്ടു…
നേരത്തെ ആക്സിഡൻ്റ് പറ്റിയ ആളുടെ ബോഡി കാണാൻ പറ്റുമോ…..”””
അത് കുറച്ച് മുൻപേ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ കൊണ്ടു പോയല്ലോ….””””
നിങൾ എന്ത്
💬 Comments
View all comments