Chapter Title : ദീപികാ വസന്തം [Zoro]
അൽപ സമയം കഴിഞ്ഞു ഡോക്ടർ പുറത്ത് വന്നു…..
ഡോക്ടർ എന്തായി…..””””..
നിങ്ങള്..”””””
ഡോക്ടർ ഇയാളുടെ ബ്രദറാണ് ഉള്ളിൽ ഉള്ളത്…”””” അതും പറഞ്ഞു ദീപിക അയാളുടെ പുറകിൽ നിന്നും മുന്നിലേക്ക് വന്നു…
തൻ്റെ ബന്ധുക്കൾ ആണോ ഇവർ…””””
അതേ ഡോക്ടർ….”””
താൻ കണ്ടതല്ലേ…. അയാളുടെ കണ്ടീഷൻ…. ഇവരോട് ഞാൻ എന്താ പറയുക…””””
ഡോക്ടർ തുറന്ന് പറഞ്ഞോ….. അവർ അത് കേൾക്കാനുള്ള മാനസികാവസ്ഥയിലാണ്…”””
ലുക്ക് മിസ്റ്റർ….”””. നന്ദു”””””. ആ ലുക്ക് മിസ്റ്റർ നന്ദു നിങ്ങളുടെ ബ്രദറിനെ രക്ഷിക്കാൻ ഞങൾ ഒരുപാട് ശ്രമിച്ചു….. സോറി ഞങ്ങൾക്ക് അയാളെ രക്ഷിക്കാനായില്ല….. തലകും ലിവരിനും നല്ല രീതിയിൽ ഇഞ്ചുറി ഉണ്ടായിരുന്നു…. ഇനി താൻ വേണം ബാക്കിയുള്ളവരെ നോക്കാൻ….. സോറി ഫോർ യുവർ ലോസ്സ്
അയാള് പോയതും ദീപിക ചേച്ചിയെ സമാധാനിപ്പിക്കുന്നതും… അതു കഴിഞ്ഞ് നേരെ നേഴ്സിൻ്റെ അടുത്ത് പോകുന്നത് കണ്ടൂ….. ഞാൻ ആകെ ഒരു വല്ലാത്ത അവസ്ഥയിൽ കടന്നു പോയത് എനിക്ക് കരയാൻ സാധിക്കാത്ത അവസ്ഥ.….. അച്ഛൻ എന്നെ തുടരെ ഫോൺ വിളിച്ച് കൊണ്ടിരുന്നു……
എടാ……നന്ദു….!!!.... ഇങ്ങ് വേഗം വാ…. ഇവൾക്ക് പൈൻ വരുന്നു….””””
അളിയാ ഇവൾക്ക് ഈ മാസം അവസാനമല്ല ഡേറ്റ് പറഞ്ഞത്….. “””” ഞാൻ ഓടിച്ചെന്നു അവളുടെ അടുത്തിരുന്നു….
നിങൾ അതും ഇതും പറയാതെ ഇവളെ വേഗം ലേബർ റൂമിൽ കൊണ്ട് പോകാം……. മോളെ ദീപു….. മേഘനക്ക് പൈൻ തുടങ്ങി…. “”””
ദീപികയും നേഴ്സിനെയും ഒരു വീൽചെയറും കൊണ്ട് ഞങളുടെ അടുത്ത് വന്നു അവളെ അതിൽ കയറ്റി…. വേഗം തന്നെ ലേബർ റൂമിൽ കൊണ്ട് പോയി……. അച്ഛൻ്റെ ഫോൺ കോളിന് ഗ്നദ്യന്തമില്ലാതെ
💬 Comments
View all comments